നിറഞ്ഞ കയ്യടിയിലും ചിരിയിലും തിയേറ്റർ ആഘോഷമാക്കി എബി.

സ്വപ്നത്തെ കാണുന്ന എബി ഹൃദയം കവർന്നു …. If I give a rating for this movie.. it will be 10/10

എബി കാണണമെന്ന് ട്രെയ്‌ലർ കണ്ടപ്പോഴെ  ആഗ്രഹിച്ചതാണ്, കാരണം വിനീത് ശ്രീനിവാസൻ ആണ്. ട്രൈലെർലേ കുറച്ചു സീനുകളിൽ കണ്ടപ്പോഴെ എബിയെ ഇഷ്ടമായി. പക്ഷെ
സിനിമ കണ്ടു  കഴിഞ്ഞപ്പോൾ എബിയുടെ സംവിധായകൻ ശ്രീകാന്ത് മുരളിയോടും ഇഷ്ടം തോനുന്നു അത്രയും മനോഹരമായാണ് എബി എടുത്തിരിക്കുന്നത്.

എബിയുടെ ചെറുപ്പകാലം അഭിനയിച്ച വാസുദേവിലൂടെയാണ് സിനിമ തുടങ്ങുന്നത്. വിനീത് സ്‌ക്രീനിൽ വരുന്നതിനു മുൻപ് തന്നെ നമ്മൾ എബിയെ സ്നേഹിച്ചു തുടങ്ങും അത് ഈ കൊച്ചു ബാലന്റെ മിടുക്കാണ്. ഒരു സീനിൽ എന്റെ കണ്ണ് നിറഞ്ഞു അത്രയും എബിയിൽ ലയിച്ചുപോയി. ഈ ഇയറിൽ വാസുദേവന് അവാർഡ് നോമിനേഷൻ എന്തായാലും ഉണ്ടാകും.

അജു വര്ഗീസ്, സുരാജ് വെഞ്ഞാറമൂട് നർമ്മങ്ങളാണ് തിയേറ്ററിൽ ചിരി പടർത്തിയത്. പക്ഷെ അതിനു വേണ്ടി അവർ കോമഡി സംഭാഷണങ്ങൾ ഒന്നും ചെയ്യുന്നില്ല, സിനിമയുടെ ഓരോ സിറ്റുവേഷനിൽ  അവരെ കാണുമ്പോൾ നമ്മൾ അറിയാതെ ചിരിച്ചു പോകും. സിനിമയിൽ വളരെ പ്രധാന കഥാപാത്രം കൂടിയാണ് ഇവർ.

ഇന്റെർവെല്ലിനു ശേഷം GK ആയി മനീഷ് ചൗധരിയുടെ ഒപ്പം എബി എത്തുന്നു. എബിയുടെ പറക്കാനുള്ള ആഗ്രഹിതിന് ചിറകു മുളച്ചുതുടങ്ങുന്നത് ഇവിടെനിന്നാണ്. കുറച്ചു നര്മങ്ങളും സൗഹൃദവും എല്ലാം ചേർന്ന് നമ്മളും എബിയോടൊപ്പം പറക്കാൻ ആഗ്രഹിക്കും. എബി ഉണ്ടാക്കിയ കൊച്ചു എയർക്രാഫ്റ്റിൽ.

 

സിനിമയിൽ നായികയായ് മറീന മൈക്കിൾ (അനു മോൾ) വളരെ മികച്ച അഭിനയം ആയിരിന്നു. എബിക്ക് അവൻറെ അമ്മക്ക് ശേഷം ഏറ്റവും വലിയ സപ്പോർട്ട് അനു മോളാണ്.

ആനന്ദം സിനിമയിലെ ലവ്ലി മിസ്സാണ് എബിയുടെ ‘അമ്മ ക്ലാരയെ അവതരിപ്പിച്ചത്, ബേബിച്ചനായി സുധീർ കരമനയും.

എല്ലാം കൂടി വളരെ മികച്ച സിനിമയാണ് എബി, വിനീത് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകൂടിയായിരിക്കും എബി.ഈ സിനിമയുടെ പിന്നിലും മുന്നിലുമായ് നിന്ന എല്ലാവര്ക്കും ഒരു ഹാറ്റ്സ് ഓഫ്.

About admin

Snidhin k

Check Also

Review : മാംഗല്യം തന്തുനാനേന നമ്മുടെയെല്ലാം ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

നിർമ്മിച്ച സിനിമകൾ എല്ലാം കംപ്ലീറ്റ് ഫാമിലി എന്റർടൈനർ എന്ന നിലയിൽ വമ്പൻ വിജയങ്ങളാക്കിയ UGM പ്രൊഡക്ഷൻസ് എന്ന ബ്രാൻഡ് ആണ് …