Anu Sithara as Anitha Sathyan in Captain | Jayasurya | Prajesh Sen | Goodwill Entertainments

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി പി സത്യൻറെ ജീവിത കഥ സംവിധായകൻ പ്രജീഷ് സെൻ സിനിമയാക്കുന്നു, ജയസൂര്യയാണ് വി പി സത്യനായി എത്തുന്നത്, ക്യാപ്റ്റന്റെ ടൈറ്റിൽ പോസ്റ്ററും ഫുട്ബോൾ പരിശീലിക്കുന്ന ജയസൂര്യയുടെ ഫോട്ടോയും വന്നതോടെ കേരളത്തിലെ ഫുട്ബോൾ പ്രേമികളും ജയസൂര്യയുടെ ആരാധകരും ഈ സിനിമക്കായി കാത്തിരിക്കുകയാണ്. സിനിമയിലെ കഥാപാത്രങ്ങൾക്കുവേണ്ടി ഹാർഡ് വർക്ക് ചെയ്യുന്ന നടനാണ് ജയസൂര്യ, ക്യാപ്റ്റൻ വി പി സത്യൻ ആകാൻ ഒരു മാസമായി ഫുട്ബോൾ പരിശീലനത്തിലാണ് ജയസൂര്യ. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ക്യാപ്റ്റൻ.

വി പി സത്യൻറെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധിനം ആയതു അദ്ദേഹത്തിന്റെ ഭാര്യാ അനിതയാണ്. സിനിമയിൽ അനിതയാകുന്നത് അനു സിത്താരയാണ്. ഫുക്രി എന്ന ഹിറ്റ് സിനിമക്ക് ശേഷം ജയസൂര്യയും അനു സിത്താരയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ക്യാപ്റ്റൻ. അനിത സത്യനുമായ്   രൂപ സാദൃശ്യം ഉള്ളതുകൊണ്ടാണ് അനു സിത്താരയെ തേടി ക്യാപ്റ്റൻ എത്തിയത്.

വി പി സത്യൻറെ ജീവിതത്തിൽ ഫുട്ബോൾന്റെ അത്ര തന്നെ പ്രധാനം ഭാര്യ അനിതക്കും ഉണ്ട്. ക്യാപറ്റൻ സിനിമ പറയുന്നതും അനിതയിലൂടെയാണ്. പോസ്റ്റ് ഗ്രാഡ്യുവേഷൻ ചെയ്യുമ്പോൾ വിവാഹത്തിൽ തുടങ്ങി വി പി സത്യൻറെ ജീവിതത്തിൽ ഏറ്റവും പ്രധാന കഥാപാത്രമാണ് അനിതയുടേത്. ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ അനു സിതാരയുടെ കയ്യിൽ ഈ കഥാപാത്രം സുരക്ഷിതമായിരിക്കും. രഞ്ജിത്ത് ശങ്കർ, കുഞ്ചാക്കോ ബോബൻ സിനിമ രാമന്റെ ഏതൻതോട്ടം കഴിഞ്ഞു ഏപ്രിലിൽ അനു സിതാര ക്യാപ്റ്റനിൽ എത്തും.

ഗുഡ്‌വിൽ എന്റർടൈൻമെന്റ് ന്റെ ബാനറിൽ ടി എൽ ജോർജാണ് സിനിമ നിർമിക്കുന്നത്.

ക്യാപ്റ്റനിലേക്ക് ഫുട്ബോൾ കളിക്കാരെ അന്വേഷിക്കുകയാണ് ഇപ്പോൾ.

About admin

Snidhin k

Check Also

Online Engagement Significance Hints That Will

aplikacje randkowe – http://bycwedwoje.pl/portale-randkowe/aplikacje-randkowe-co-zamiast-tindera/. And so you’ve setup the right on-line rendezvousing report together with …