ഞങ്ങളും കാത്തിരിക്കുന്നു ആ തിരിച്ചുവരവ് കാണാൻ

ആക്രമണത്തെ അതിജീവിച്ചു സിനിമയിലേക്ക് തിരിച്ചെത്തിയ പ്രിയ കൂട്ടുകാരിക്ക് ഒപ്പം നിൽക്കുകയും ഇനി സ്ത്രീ വിരുദ്ധ സിനിമകളിൽ അഭിനയിക്കില്ല എന്നും പറഞ്ഞ പ്രിത്വിരാജിനെ പ്രശംസിച്ചു മഞ്ജു

” Manju Warrier
അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. മുറിവേൽപ്പിക്കപ്പെട്ട ഒരാൾക്ക് സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിത്. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം. പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണ്. ആദ്യ ദിവസം മുതൽ അവൾക്കൊപ്പം നിൽക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം. രാജുവിന്റെയും കൂട്ടുകാരുടെയും സ്നേഹ സംരക്ഷണത്തിൽ അവൾ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതൽ ഭംഗിയോടെ സ്ക്രീനിൽ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു..

 

 

About admin

Snidhin k

Check Also

Online Engagement Significance Hints That Will

aplikacje randkowe – http://bycwedwoje.pl/portale-randkowe/aplikacje-randkowe-co-zamiast-tindera/. And so you’ve setup the right on-line rendezvousing report together with …