പൃഥ്വിരാജ് ലാലേട്ടൻ കൂട്ടുകെട്ടിൽ പിറന്ന വിസ്മയം : Lucifer now on Amazon Prime Video

ലൂസിഫർ സിനിമ
പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം, പ്രേക്ഷന്റെ മനസ്സിലേക്ക് മുരളി ഗോപിയുടെ തുളഞ്ഞു കയറുന്ന തൂലിക, ലാലേട്ടൻ മാസ്സ് ലുക്കിൽ ഉള്ള പോസ്റ്റർ, ടീസറിനും ട്രെയിലറിനും സിനിമ ഇറങ്ങുന്നതിനു മുന്നേ തിയേറ്ററിൽ ആളുകൾ ആഘോഷമാക്കാൻ തീരുമാനിച്ച ചിത്രം അതായിരുന്നു ലൂസിഫർ.

ഒരു കുറവും പറയാനില്ലാത്ത കേറക്ടർ സെലക്ഷൻ, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി അരങ്ങേറ്റം മികച്ചതാക്കി വിവേക് ഒബ്റോയിയുടെ ആദ്യ മലയാള സിനിമയായി ലൂസിഫർ എത്തിയപ്പോൾ ഒരുപടി ഉയർന്നു നിന്നതു നടൻ വിനീതിന്റെ ഡബ്ബിങ്ങായിരുന്നു. മഞ്ജുവാര്യർ, സായികുമാർ, ടോവിനോ തോമസ്, കലാഭവൻ ഷാജോൺ തുടങ്ങിയവരെല്ലാം ഗംഭീര പ്രകടനം നടത്തിയ ചിത്രത്തിൽ പൃഥ്വിരാജും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചെറുതെങ്കിലും കിട്ടിയ വേഷം സാനിയ ഇയ്യപ്പനും മനോഹരമാക്കിയിട്ടുണ്ട്.
പൂർണ്ണമായും ആരാധകരെ ഉദ്ദേശിച്ച് ഇറങ്ങിയിരിക്കുന്ന സിനിമയിൽ ആക്ഷനും മാസ്സിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

ലൂസിഫർ തീയേറ്ററിൽ പോയി കണ്ട് വർക്കും കാണാൻ സാധിക്കാത്തവർക്കും കുടുംബസമേതം ലൂസിഫർ കാണാനായി ഇതാ ഒരു അവസരം കൂടി. ആമസോൺ പ്രൈമിൽ എച്ച് ഡി മികവോടെ എത്തുന്നു. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പം ലൂസിഫർ ഒരു ആഘോഷമാക്കാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുകയാണ് ആമസോൺ പ്രൈം.ഇന്ന് മുതൽ ലുസിഫർ ആമസോൺ പ്രൈമിൽ
#luciferonprime

About admin

Snidhin k

Check Also

തിയേറ്ററിൽ പ്രേക്ഷകൻ മനസ്സറിഞ്ഞ് മേരാ നാം ഷാജി.

കുറച്ച് പോസ്റ്റുകളിലൂടെ മാത്രം പ്രതീക്ഷ നൽകിയ ഒരു ചെറിയ വലിയ ചിത്രമാണ് മേരാ നാം ഷാജി. ഒരു കുഞ്ഞ് ചിത്രം …

Leave a Reply