മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ ദാസപ്പൻ എന്ന മുഴനീള കഥാപാത്രത്തിന് ശേഷം, പൊളിച്ചടക്കിയത് മേരാ ഷാജിയിലെ കട്ട ഫ്രീക്കനായ കുന്തീശൻ ആണ്. ലുക്ക് മാത്രം മതി നമ്മളെ ചിരിപ്പിക്കാൻ, ധർമജനെയല്ല ചിത്രത്തിലൂടെ കാണാൻ കഴിയുന്നത്… കുന്തീശനെയാണ്…👍😊 സിനിമ കണ്ട് ഇറങ്ങിയാലും കുന്തീശൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് മനസ്സിൽ നിന്ന് മായത്തില്ല…ആസിഫ് അലിയുടെ ചങ്ക് ബ്രോ ആയിട്ടാണ് ചിത്രത്തിൽ ധർമജൻ എത്തിയത് ..ഉടായിപ്പ് ഷാജിയും, കുന്തീശനും അവർ രണ്ടുപേരുമായുള്ള കോമ്പിനേഷൻ സീൻസ് കലക്കി. ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ ചിത്രത്തിൽ ഒരു മുഴനീള ഹാസ്യകഥാപാത്രമായി കുന്തീശൻ മുന്നേറി 😊✌

ഓരോ സീനിലും അടിക്കുന്ന ഡയലോഗുകൾ കോമഡിക്ക് വീര്യം കൂട്ടുന്നതാണ്.അതുപോലെ തന്നെ പ്രേക്ഷകരെ ചിരികൊണ്ട് തിയറ്റർ മുഴുവൻ ഇളക്കിമറിച്ചു.. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തിൽ കോമഡി ശെരിക്കും ഏറ്റത് ധർമജന്റെ ഇടിവെട്ട് ഡയലോഗുകൾ ആണ്.ദാസപ്പന്റെ സഹോ വിളി പ്രേക്ഷകരിൽ സ്ട്രൈക്ക് ആയ പോലെ കുന്തീശനും ഇനി പ്രേക്ഷകമനസ്സിൽ കിടക്കും.. ഷാജിയിലെ ഒരു സോങ്ങ് ഉണ്ട്, അതിൽ ധർമജൻ ആണ് പൊളിച്ചത്. ആസിഫ് അലിയും കുന്തീശനും തമ്മിലുള്ള കുണുങ്ങി കുണുങ്ങി എന്ന ഒരു സോങ്ങാണ് അത്. ആ പാട്ടിലുള്ള കുന്തീശന്റെ പല ഭാവങ്ങളും ഓർത്തോർത്തു ചിരിച്ച് രസിക്കുന്നതായിരുന്നു…നാദിർശയാണ് പാട്ട് പാടിയിരിക്കുന്നത്.

മേരാ നാം ഷാജി ചിത്രം കണ്ടിരിക്കാവുന്ന, ഒരു ഫൺ ആൻഡ് ത്രില്ല് ആണ്.ഫാമിലികൊപ്പം തീർച്ചയായും ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമാണ് മേരാ നാം ഷാജി.

About admin

Snidhin k

Check Also

തിയേറ്ററിൽ പ്രേക്ഷകൻ മനസ്സറിഞ്ഞ് മേരാ നാം ഷാജി.

കുറച്ച് പോസ്റ്റുകളിലൂടെ മാത്രം പ്രതീക്ഷ നൽകിയ ഒരു ചെറിയ വലിയ ചിത്രമാണ് മേരാ നാം ഷാജി. ഒരു കുഞ്ഞ് ചിത്രം …

Leave a Reply