ടിക്ക്ടോക്കിലും സോഷ്യൽ മീഡിയയിലും വൈറൽ ആയി മേരാ നാം ഷാജി!!! – ഏപ്രിൽ 5ന് തിയറ്ററുകളിൽ

നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഏപ്രിൽ 5ന് തിയറ്ററിൽ എത്തുന്നതിന് മുൻപേ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കേരളം മൊത്തം ഇപ്പം ഷാജി മയം ആണ്. ഷാജിയെ ഏറ്റെടുത്ത് ടിക്ക്ടോക്കിലൂടെ വൈറൽ ആയിരിക്കുന്നത് അനുരാജ്, പ്രീണ അനുരാജ്, ഫുക്രു എന്നിവരാണ്. മികച്ച ടിക്ക്ടോക്ക് വീഡിയോക്ക് ആയിട്ടിട്ടുള്ള മത്സരം ഇപ്പഴും സോഷ്യൽ മീഡിയ വഴി തുടരുകയാണ്. ടിക്ക്ടോക്കിൽ മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും ഷാജിമാരുടെ പേര് ട്രോളികൊണ്ടുള്ള വീഡിയോ വൈറൽ ആകുകയാണ്. മേരാ നാം ഷാജിയെന്ന ടൈറ്റിലിൽ തീർത്ത വ്യത്യസ്ത തന്നെയാണ് ഇത്രയും വൈറൽ ആയത്.ഷാജി എന്ന പേരിനെ ട്രോളികൊണ്ടുള്ള സിനിമയുടെ ടീസർ ആണ്, ഇപ്പം ജനങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വഴി വൈറൽ ആക്കി കൊണ്ടിരിക്കുന്നത്. കൂടാതെ വാട്ട്സ്ആപ്പ് വഴിയും കേരളത്തിലെ മുഴുവൻ ഷാജിമാരെയും കണക്റ്റ് ചെയ്തുകൊണ്ട് ഷാജിമാരുടെ ഒരു അസോസിയേഷൻ തന്നെയും ഉണ്ടാക്കിയിട്ടുണ്ട്.സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ അടക്കം നിരവധി അംഗങ്ങൾ അടങ്ങുന്ന ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മ ആണ് ഇത്‌. ഏപ്രിൽ അഞ്ചിന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിന് വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. വരും ദിവസങ്ങളിൽ കേരളം മുഴുവൻ രാജ്യമായിരിക്കും എന്ന് ഉറപ്പിക്കാം.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

Leave a Reply