പാറപൊട്ടിക്കുന്നവനിൽ നിന്ന് മലയാളത്തിലെ ഹിറ്റ് മേക്കർ നാദിർഷയുടെ കഥ

പാറപൊട്ടിക്കുന്നവനിൽ
നിന്ന് മലയാളത്തിലെ ഹിറ്റ് മേക്കറിലേക്ക്….. നാദിർഷ എന്ന ഹിറ്റ്‌മേക്കറുടെ കഥ..

ഇന്ന് മലയാളത്തിൽ സൂപ്പർ ഹിറ്റ് സംവിധായകൻ ആണ് നാദിർഷ. മിമിക്രിയിലൂടെ സിനിമയിൽ എത്തി, ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ നാദിർഷ, സംവിധായകന്റെ മേലങ്കി അണിഞ്ഞപ്പോൾ നമുക്ക് ലഭിച്ചത് രണ്ടു ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഹാട്രിക്ക് വിജയം തേടി നാദിർഷ എത്തുന്നത് മേരാ നാം ഷാജി എന്ന ചിത്രത്തിലൂടെ ആണ്. ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം വരുന്ന ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യും. നാദിർഷായുടെ ജീവിത കഥ വളരെ കൗതുകകരമാണ്.കുടുംബം പോറ്റുന്നതിനു പതിനെട്ടാം വയസ്സിൽ പാറ പൊട്ടിക്കാൻ ഇറങ്ങിയ ആളാണ് നാദിർഷ. എട്ടാം ക്ലാസു വരെ വിക്കു കാരണം സംസാരിക്കാൻ ബുദ്ധിമുട്ടിയിരുന്നു ഈ മനുഷ്യൻ കോളജിലെത്തും വരെ പാട്ടു പോയിട്ടു കത്തു പോലും എഴുതിയിരുന്നില്ല എന്നതാണ് രസകരം. ആ നാദിർഷായാണ് പിന്നീട് കേരളം ഏറ്റു പാടിയ അനവധി പാരഡി ഗാനങ്ങൾ രചിച്ചത്. അതിനു ശേഷം മികച്ച ഗായകനും നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായി നാദിർഷ പേരെടുത്തു. പകൽ കോളജിലും രാത്രിയിൽ പാറ പൊട്ടിക്കാനും പോയി കുടുംബം പുലർത്തിയിരുന്ന നാദിർഷ ഇപ്പോൾ മലയാളത്തിലെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളാണ്.കലാഭവൻ മണിയെക്കൊണ്ട് ആദ്യമായി നാടൻ പാട്ട് പാടിച്ചതും നാദിർഷയാണ്.അതുപോലെ നടൻ ദിലീപ് ആയുള്ള നാദിർഷായുടെ ആത്മ ബന്ധവും പ്രസിദ്ധം. അഭിനയ രംഗത്ത് നിന്ന് മാറി നിന്നിരുന്ന നാദിർഷ വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ ശുഭരാത്രിയിലൂടെ നടനായും തിരിച്ചെത്തുകയാണ്. മമ്മൂട്ടി, ദിലീപ് എന്നിവരെ വെച്ച് ഐ ആം എj ഡിസ്ക്കോ ഡാൻസർ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളും ഒരുക്കാൻ ഉള്ള പ്ലാനിൽ ആണ് നാദിർഷ.

About admin

Snidhin k

Check Also

Online Engagement Significance Hints That Will

aplikacje randkowe – http://bycwedwoje.pl/portale-randkowe/aplikacje-randkowe-co-zamiast-tindera/. And so you’ve setup the right on-line rendezvousing report together with …

Leave a Reply