നാദിർഷയുടെ അടുത്ത ചിരിപ്പൂരത്തിന് സമയമായി – മേരാ നാം ഷാജി

ചിരിപ്പിക്കാൻ വരുന്ന സംവിധായകൻ അതാണ് നാദിർഷ എന്ന സംവിധായകന് പ്രേക്ഷകർ നൽകിയ പേര് . പൊട്ടിച്ചിരിപ്പിച്ചും പാട്ടുകൾ എഴുതിയും പ്രേക്ഷക മനസ്സ് കിഴടക്കിയ നാദിർഷ എന്ന കലാകാരൻ സംവിധായകനായപ്പോൾ മലയാളത്തിന് ലഭിച്ചത് അമർ അക്ബർ അന്തോണിയും കട്ട്പനയിലെ ഹൃത്വിക്ക് റോഷനും പോലത്തെ മികച്ച രണ്ടു സിനിമകൾ. മലയാളത്തിലെ ലീഡിങ് റോളിലുള്ള 3 യുവതാരങ്ങളെ മുൻ നിർത്തി എടുത്ത ആദ്യ സിനിമയുടെ വിജയം നൽകിയ ധൈര്യം രണ്ടാമതെടുക്കുന്ന സിനിമയുടെ വിജയത്തിൽ കാണാനായി ആരും എടുക്കാത്ത ഒരു പുതുമുഖ താരത്തെ വച്ചുള്ള ഒരു സിനിമയെന്ന റിസ്ക് എടുത്ത നാദിർഷ എന്ന സംവിധായകന്റെ യാഥാർത്ഥ വിജയം തന്നെയായിരുന്നു കട്ട്പനയിലെ ഹൃത്വിക്ക് റോഷനും.

ഈ ചിത്രങ്ങൾക്ക് ശേഷം ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാനാം ഷാജി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരാനാം ഷാജി’. ഒരു കം‌പ്ലീറ്റ് എന്‍റര്‍ടെയ്നറായ സിനിമ കേരളത്തിലെ മൂന്ന് ഭാഗങ്ങളില്‍ നിന്നുള്ള ‘ഷാജി’ എന്ന് പേരുള്ളവരുടെ കഥ പറയുന്നു. തിരുവനന്തപുരത്തുള്ള ഷാജിയായി ബൈജുവും എറണാകുളത്തുള്ള ഷാജിയായി ആസിഫ് അലിയും കോഴിക്കോടുള്ള ഷാജിയായി ബിജുമേനോനും ആണ് എത്തുന്നത്. ചിത്രം തിയേറ്ററിൽ എത്താനൊരുങ്ങുമ്പോൾ നർമ്മത്തിന്റെ അകമ്പടിയുള്ള മികച്ച ചിത്രമാകുമെന്നു പ്രതീക്ഷിക്കാം .
#Mera Naam Shaji

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

Leave a Reply