വിക്കൻ വക്കീലിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ

കോടതി സമക്ഷം ബാലൻ വക്കീൽStats :80%
കുറെയേറെ കോമെടിയും മോശമല്ലാത്ത ത്രില്ലും കുറച്ചു മാസ്സ് രംഗങ്ങളും ഒക്കെ ആയി സമ്പന്നം ആയ ഒരു കൊച്ചു ചിത്രം ആണ് കോടതി സമക്ഷം ബാലൻ വക്കീൽ
കമ്മാര സംഭവം എന്ന മികച്ച ചിത്രത്തിന് ശേഷം (തന്റേതല്ലാത്ത കാരണത്താൽ മലയാളികൾ പൊട്ടിച്ച ) ദിലീപും വില്ലൻ എന്ന മികച്ച ചിത്രത്തിന് ശേഷം (തന്റേതല്ലാത്ത കാരണത്താൽ ലാലേട്ടൻ ഫാൻസ്‌ മീശപിരിയും മുണ്ടുമടക്കി കുത്തലും ഇല്ല എന്ന് പറഞ്ഞു പൊട്ടിച്ച ) ബി ഉണ്ണികൃഷ്ണൻ ഉം ഒന്നിക്കുന്ന സിനിമ ആണ് കോടതി സമക്ഷം ബാലൻ വക്കീൽ
ആദ്യ 15 മിനുട്ടിൽ അത്യാവശ്യം നന്നായി വെറുപ്പിക്കുന്ന പടം പിന്നെ അങ്ങോട്ട്‌ ട്രാക്കിൽ ആയി ടോപ് ഗിയറിൽ പായുന്നത് ആണ് കാണുന്നത്. അതിനു പവർ നൽകാൻ സിദ്ദിഖ് എന്ന ഈ കാലഘട്ടത്തിലെ മോളിവുഡിലെ ഏറ്റവും മികച്ച പെർഫോമറും കൂടെ കട്ടക്ക് നില്കാൻ ദിലീപും സുരാജ് ഏട്ടനും അജുവും. ആദ്യമാദ്യം പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ചു മുന്നേറുന്ന പടം പെട്ടെന്ന് തന്നെ ഒരു ത്രില്ലെർ മോഡിലേക് വീഴുന്നുണ്ട്
ദിലീപിന്റെ എഫേർട് ഏറെ കുറെ പിഴിഞ്ഞെടുക്കുന്ന ആക്ഷൻ സീനും അത്യാവശ്യം മികച്ച രണ്ടു ക്ലൈമാക്സ്‌ ട്വിസ്റ്റും നൽകി അവസാനിക്കുന്ന പടം ഏറെ കാലത്തിനു ശേഷം പ്രകൃതി അഭിനയ പടങ്ങളും ഫീൽ good പടങ്ങളും മാത്രം അടക്കി വാഴ്ന്നിരിക്കുന്ന ബോക്സ്‌ ഓഫീസിനെ തകർക്കും എന്ന് തന്നെ കരുതുന്നു.
യുവാക്കൾക്കും ഫാമിലിക്കും ഒക്കെ വേണ്ടത് എല്ലാം പടത്തിൽ ഒരുക്കി വെച്ചിട്ടുണ്ട്.
വിക്കൻ ആയ വക്കീൽ ആയി ദിലീപ് പൊളിച്ചടുക്കിയിട്ടുണ്ട്. തന്നെ വെല്ലുന്ന ഒരു ജനപ്രിയൻ ഇപ്പോളും മോളിവുഡിൽ ഇല്ല എന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന പ്രകടനം. അതിനു കട്ട സപ്പോർട്ട് ആയി ഫാമിലി ഓടിയൻസിന്റെ ഒഴുക്കും
ആദ്യ പകുതിയിൽ പടത്തിന്റെ നട്ടെല്ല് സിദ്ദിഖ് ഇക്കയുടെ കഞ്ചാവ് അച്ഛൻ വേഷം ആണ്. പുള്ളി ഇത് എന്ത് മനുഷ്യൻ ആണ് . ഈ പ്രായത്തിലും എത്ര ഈസി ആയി ആണ് പുള്ളി കോമഡി ചെയുന്നത്. കണ്ടിട്ട് കൊതി തോനുന്നു. അജ്ജാതി പ്രകടനം.
മോശമല്ലാത്ത മികച്ച ബിജിഎം കൂടെ ആയപ്പോൾ കൊടുത്ത പൈസയേക്കാൾ മികച്ച അനുഭവം ചിത്രം വാഗ്ദാനം ചെയുന്നുണ്ട്.
മെയിൻ നെഗറ്റീവ് ആയി തോന്നിയത് അനാവശ്യം ആയി വരുന്ന സോങ് ആണ്. ആദ്യ സോങ് ഒക്കെ എന്തിന് ആയിരുന്നോ എന്തോ
നായിക ആയി വന്ന മമ്ത ആദ്യം കുറച്ചു ഓവർ ആയി തോന്നി എങ്കിലും പിന്നെ കിടു ആയി ചെയ്തു. രണ്ടു മൂന്ന് റോളിലെ ഉള്ളു എങ്കിലും പ്രിയ ആനന്ദും മോശം ആക്കിയില്ല.
കുറെ കാലങ്ങൾക് ശേഷം ഭീമൻ രഘു ചേട്ടനെയും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞു.ഗണേഷ് കുമാറും സൈജു കുറുപ്പും ഒക്കെ മികച്ച സപ്പോർട്ടും നൽകി
നബി. ആരൊക്കെ എന്തൊക്ക സോഷ്യൽ മീഡിയയിൽ കൂടെ എഴുതിയാലും ഡീഗ്രേഡ് ചെയ്താലും ദിലീപ് ഏട്ടാ നിങ്ങൾ തന്നെ ആണ് ഞങ്ങടെ ജനപ്രിയൻ. അത് ഇന്നും തെളിഞ്ഞു.
150 മിനിറ്റ് രസിച്ചു കാണാൻ വേണ്ടി അണിയിച്ചൊരുക്കിയ ഈ സിനിമ നിങ്ങളെ എല്ലാരേയും തൃപ്തർ ആക്കും എന്നത് സംശയം ഇല്ല. ഒരു ദിലീപ് പടത്തിൽ ഫാമിലി പ്രതീക്ഷിക്കുന്നതിന്റെ അപ്പുറം ഈ പടം തരുന്നുണ്ട്. അതു ഇനി ഏത് മേഖല എടുത്താലും

About admin

Snidhin k

Check Also

neeli malayalam movie review

നീലി റിവ്യൂ – കേട്ടു മറന്ന പഴങ്കഥയല്ല – ഇത് കാലത്തെ അതിജീവിച്ച നീലിയുടെ പുതിയ ഭാവം

ഹൊറർ ചിത്രങ്ങൾ മലയാളിക്ക് പുതുമയുള്ള അനുഭവമല്ല. ഹോളിവുഡ് ചിത്രങ്ങൾ മുതൽ എല്ലാ ഭാഷകളിലെയും ഹൊറർ ആസ്വദിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതുകൊണ്ട് …

Leave a Reply