മിസ്സ്‌ സൗത്ത് ഇന്ത്യൻ കിരീടം ചൂടിയ കൊച്ചിക്കാരി നികിത തോമസ്, കേരളക്കരയുടെ അഭിമാനം ഉയർത്തിക്കൊണ്ട് ഇനി മിസ്സ്‌ ക്വീൻ ഓഫ് ഇന്ത്യയിലേക്ക്.

ഏതൊരു ആഗ്രഹവും നേടിയെടുക്കാൻ നമ്മെ യോഗ്യരാക്കുന്നതു അത് നമ്മെക്കൊണ്ട് ചെയ്യാൻ സാധിക്കും എന്ന് ഹൃദയം തൊട്ട ഉറച്ച വിശ്വാസമാണെന്ന് തന്റെ വിജയ രഹസ്യത്തെക്കുറിച്ചു നികിത പറയുന്നു. പതിനൊന്നാം വയസിൽ മനസ്സിൽ കയറിക്കൂടിയ പ്രണയമാണ് നിഖിതയ്ക്ക് ഇന്ന് കിരീടം ചൂടിച്ചിരിക്കുന്നത്. ആ കഥയിങ്ങനെ, ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ മിസ്സ്‌ കേരള മത്സരം കാണാനിടയായ കൊച്ചു നിഖിതയുടെ സ്വപ്നമായി ആ വേദി മാറി. പിന്നീട് 18 വയസ്സു പൂർത്തിയാക്കി മിസ്സ്‌ കേരള വേദിയിലെത്താനുള്ള നീണ്ട ഏഴു വർഷത്തെ കാത്തിരിപ്പ് . തന്റെ ലക്ഷ്യം നേടാനുള്ള തയ്യാറെടുപ്പുകൾക്കിടയിലും പഠനകാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും നിഖിത ചെയ്തില്ല. പ്ലസ്ടുവിൽ തൊണ്ണൂറു ശതമാനത്തിലധികം മാർക്കുവാങ്ങി വിജയിച്ച അവൾ രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസിൽ ബിബിഎ ബിരുദത്തിനു ചേർന്നു. അങ്ങനെ 2018 ൽ പതിനെട്ടു വയസു പൂർത്തിയാക്കിയ നിഖിത തോമസ്, അതേ വർഷം തന്നെ ഒക്ടോബറിൽ നടന്ന മിസ്സ്‌ കേരള മത്സരത്തിൽ റാംപിൽ കയറി. ആദ്യ അവസരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്‌ച വച്ചെങ്കിലും ആറാം സ്ഥാനം നേടാനേ നിഖിതയ്ക്കായുള്ളു. എന്നാൽ ഈ മത്സരം തന്റെ പിഴവുകൾ തിരുത്തി ആത്മവിശ്വാസത്തോടെ വേദിയെ അഭിമുഖികരിക്കാനുള്ള ഊർജം ആണ് അവൾക്കു നൽകിയത്. ശേഷം വെറും നാലു മാസങ്ങൾക്കുള്ളിൽ തന്നെ മിസ്സ്‌ സൗത്ത് ഇന്ത്യ പട്ടം ചൂടാൻ നിഖിതയ്ക്കായി. ഓരോ കാൽവയ്പ്പിലും പൂർണപിന്തുണ നൽകുന്ന കുടുംബമാണ് നിഖിതയുടെ ശക്തി. സഹാനുഭൂതിയും ശുഭാപ്തിവിശ്വാസവുമാണ് തന്നെ ലക്ഷ്യത്തിലേക്കു നയിക്കുന്ന രണ്ടു സുപ്രധാന ഘടകങ്ങൾ എന്നവർ വിശ്വസിക്കുന്നു. മോഡലിങിനോടുള്ള അടങ്ങാത്ത അഭിനിവേശം സ്വപ്നവേദികൾ കീഴടക്കി മുന്നേറാൻ അവരെ പ്രേരിപ്പിക്കുന്നു. മിസ്സ്‌ ക്വീൻ ഓഫ് ഇന്ത്യയുടെ റാംപിൽ ക്യാറ്റ് വാക്കിനൊരുങ്ങുന്ന ഈ സുന്ദരി,വിശ്വസുന്ദരി എന്ന പരമപദം ലക്ഷ്യമാക്കിയുള്ള യാത്രയിലാണ്.

About admin

Snidhin k

Check Also

Actress Anusree Brother, Anoop Wedding Gallery

Actress Anusree Brother Anoop Wedding VIDEO & PICS

Leave a Reply