നിവിന് പിന്നാലെ ദുൽഖറും പോലീസ് ആകുന്നു…

നിവിൻ നായകനായ ആക്ഷൻ ഹീറോ ബിജു സൂപ്പർഹിറ്റ് ആയതിനു ശേഷം മലയാളത്തിൻ്റെ യുവ താരം ദുൽഖർ സൽമാനും മുഴുനീള പോലീസ് വേഷത്തിൽ എത്തുന്നു. ലാൽ ജോസ് സംവിധാനം ചെയ്‍ത വിക്രമാധിത്യനിൽ മാത്രമാണ് ദുൽഖർ ഒരു പോലീസ് ആയി വന്നിട്ടുള്ളത് . വിക്രമാധിത്യനിൽ പോലീസ് ട്രെയിനിങ് പീരീഡ് ആയിരുന്നു, കൂടാതെ അവസാനം കുറച്ചു സീനുകൾ മാത്രമാണ് പോലീസാകുന്ന ആദിത്യൻ  ഉണ്ടായിരുന്നത്.

സലാം ബുഖാരി ആദ്യമായ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദുൽഖർ സബ് ഇൻസ്പെക്ടറായി എത്തുക. പക്ഷെ ഇത് ആക്ഷൻ ഹീറോ ബിജു പോലെയൊരു പോലീസ് കഥ ആയിരിക്കില്ല. എസ്രായിലെ റോസിയെ അവതരിപ്പിച്ച ആൻ ശീതളാണ് നായിക.
ആന്റോ ജോസഫാണ് സിനിമ നിർമിക്കുന്നത്.

പോലീസ് യൂണിഫോമിൽ ദുൽഖർ എത്തുമ്പോൾ ആരാധകർ ആഘോഷമാക്കും അത് തീർച്ചയാണ് ..
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാം..

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …