ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റിൽ : പ്രാണ

ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ വൈകാതെ തിയേറ്ററില്‍ എത്തും. മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ്‌ അണിയിച്ചൊരുക്കുന്ന പ്രാണ ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന ശൈലിയിലുള്ള ചിത്രമാണ്. സിനിമയെന്ന അത്ഭുതത്തിന് ശ്രവ്യ-ദൃശ്യാനുഭവത്തിന്‍റെ പുത്തന്‍ പ്രതീതി പ്രേക്ഷകന് സമ്മാനിക്കുവാന്‍ ലോക സിനിമയുടെ ചരിത്രത്തിലെ ആകുവാനോരുങ്ങുന്ന പ്രാണയിലൂടെ പ്രേക്ഷകന് ലഭിക്കുന്നത് ഇതുവരെ കിട്ടാത്ത ദൃശ്യാനുഭവം ആയിരിക്കും.

ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് വി കെ പ്രകാശ് പ്രാണ ഒരുക്കുന്നത്. എന്നും പരീക്ഷണങ്ങളോടൊപ്പം സഞ്ചരിച്ച സംവിധായകനായ വി.കെ. പ്രകാശ് പ്രാണയിലൂടെ പ്രേക്ഷകന് നല്‍കുന്നത് ഒരു പുതിയ ദൃശ്യവിരുന്ന് തന്നെയാണ്.
അഭിനയപ്രാധാന്യമുളള റോളുകളിലൂടെ മികച്ച താര നായികയെന്ന പദവി സ്വന്തം പേരിനോട് ചേര്‍ത്ത് വച്ച, അഭിനയിച്ച തന്‍റെ ചിത്രങ്ങളുടെ വ്യാപ്തി കൊണ്ട് നേടിയെടുത്ത നിത്യ മേനോന്‍ ഏക കഥാപാത്രമായി വരുന്ന ചിത്രമാണ് പ്രാണ.ഒരു സിനിമയ്ക്ക് ആവശ്യമായ സാങ്കേതിക വിദഗ്ദര്‍ ഇന്ത്യന്‍ സിനിമയുടെ കുലപതികള്‍ ആണെങ്കില്‍ ആ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് പ്രാധാന്യം കൂടും.പ്രാണ സിനിമയുടെ ജീവനാടിയായ ക്യാമറ ചലിപ്പിച്ചത് ഇന്ത്യൻ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി.ശ്രീറാമാണ്. .ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സിനിമാ ചരിത്രത്തിൽ ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോർമാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രമായ പ്രാണയില്‍ . ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധൻ ലൂയി ബാങ്ക്സിന്റെതാണ് സംഗീതം.പ്രാണയുടെ 4 ഭാഷകളിലെയും പോസ്ററുകള്‍ വൈറലാകുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ട ഏടവും വലിയ വസ്തുത ആരാണ് പോസ്റ്റര്‍ ഡിസൈനര്‍ എന്നതായിരുന്നു. ചെയ്ത വര്‍ക്കുകള്‍ എല്ലാം വേറിട്ടതും മനസില്‍ തങ്ങി നില്‍ക്കുന്നതുമാക്കി തമിഴ് സിനിമകളുടെ മൂല്യമുള്ള പോസ്റര്‍ ഡിസൈനര്‍ വിൻസി രാജ് മലയാള സിനിമ തട്ടകത്തിലേക്ക് പ്രണയിലുടെ തന്‍റെകൈയൊപ്പ് ചാർത്തി കഴിഞ്ഞിരിക്കുകയാണ്.അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിൽ എസ്. രാജ് പ്രൊഡക്ഷൻസിന്റെയും റിയൽ സ്റ്റുഡിയോയുടേയും ബാനറിൽ സുരേഷ് രാജ്, പ്രവീൺ കുമാർ, അനിത രാജ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റ്റെജി മണലേൽ ആണ്.ഇന്ത്യന്‍ സിനിമയുടെ മഹാ പ്രതിഭകള്‍ ഒന്നിക്കുന്ന പ്രാണയുടെ മേയികിംഗ് തന്നെ വ്യത്യസ്തമാകുമ്പോള്‍ . നുതന സാങ്കേതിക വിദ്യകളുടെ തനിമ ചോരാതെ തിയേറ്ററുകളില്‍ എത്തിക്കാന്‍ പറ്റിയ മികവുറ്റ തിയറ്ററുകള്‍ കേരളത്തില്‍ ഇല്ലന്നുള്ള വസ്തുത മനസ്സിലാക്കണം. ഇന്ത്യയിലെ മറ്റു എല്ലാ ഭാഷാ സിനിമകളും ഉറ്റു നോക്കുന്ന മലയാള സിനിമകളില്‍ മികച്ച ഫോര്‍മാറ്റില്‍ ഒരു സിനിമ ഇറങ്ങുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് എല്ലാ എഫക്ടോടെയും സിനിമ കാണാന്‍ കേരളത്തിനു പുറത്ത് പോകേണ്ടി വരുമോ എന്നാണ് പുതിയ സംശയംവരുന്ന ഓരോ ദിവസങ്ങളിലും പ്രാണ നമ്മളെ അത്ഭുതപ്പെടുത്തുമ്പോള്‍ സിനിമ തീയറ്ററുകളില്‍ എത്രത്തോളം ദൃശ്യ ശ്രവ്യ ഭംഗി പ്രേക്ഷകന് നല്‍കുമെന്ന് കണ്ടറിയാം . ഇന്ന് വരെ മലയാളികള്‍ കണ്ടു ശീലിച്ച സിനിമയായിരിക്കില്ല പ്രാണ. മലയാളിക് പുതുമകള്‍ സമ്മാനിക്കാനായി പ്രാണ തിയെറ്ററിലേക്ക്.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

Leave a Reply