Review : മാംഗല്യം തന്തുനാനേന നമ്മുടെയെല്ലാം ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

നിർമ്മിച്ച സിനിമകൾ എല്ലാം കംപ്ലീറ്റ് ഫാമിലി എന്റർടൈനർ എന്ന നിലയിൽ വമ്പൻ വിജയങ്ങളാക്കിയ UGM പ്രൊഡക്ഷൻസ് എന്ന ബ്രാൻഡ് ആണ് എന്നെ ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കാൻ പ്രേരിപ്പിച്ചത്. ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു പഴയ ബോംബ് കഥ എന്നിങ്ങനെ പുതുമുഖ താരങ്ങളെ വരെ അണിനിരത്തിയുള്ള ചിത്രങ്ങൾ വരെ ബോക്സ്ഓഫീസിൽ വമ്പൻ നേട്ടങ്ങൾ നെയ്തെടുത്ത ബാന്നർ. ഇത്തവണ ഒരു നവാഗത സംവിധായികയേ കൂടി നമുക്ക് പരിചയപ്പെടുത്തുകയാണ് സൗമ്യ സദാനന്ദൻ. മികച്ച ഡോക്യൂമെന്ററിക്ക് ദേശീയ അവാർഡ് ജേതാവാണ് ഇദ്ദേഹം. ഒപ്പം നായിക നിരയിൽ ആദ്യത്തെ സിനിമയിൽ തന്നെ നിരൂപക പ്രശംസ ലഭിച്ച നടി നിമിഷ സജയൻ. ഒപ്പം കുടുംബപ്രേക്ഷകരുടെ മനം നിറച്ച തുടർച്ചയായ മൂന്ന് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ചാക്കോച്ചനും. എന്തായാലും പ്രതീക്ഷ തെറ്റിയില്ല. എത്ര ചിരിച്ചു കളിച്ചു നടന്നാലും നാം ഓരോരുത്തരും ക്ലാരയുടെയും, റോയിയുടെയും ജീവിതത്തിലൂടെ കടന്നു പോയവരാകും. മിഥുനത്തിലെ പോലെ, വെറുതെ ഒരു ഭാര്യയിലെ പോലെ നമ്മുടെയെല്ലാം കഥയാണ്… മാംഗല്യം തന്തുനാനേന… ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ 🤟😘

Review by : Akhil Vishnu

About admin

Snidhin k

Check Also

neeli malayalam movie review

നീലി റിവ്യൂ – കേട്ടു മറന്ന പഴങ്കഥയല്ല – ഇത് കാലത്തെ അതിജീവിച്ച നീലിയുടെ പുതിയ ഭാവം

ഹൊറർ ചിത്രങ്ങൾ മലയാളിക്ക് പുതുമയുള്ള അനുഭവമല്ല. ഹോളിവുഡ് ചിത്രങ്ങൾ മുതൽ എല്ലാ ഭാഷകളിലെയും ഹൊറർ ആസ്വദിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതുകൊണ്ട് …

Leave a Reply