വിവാദങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് മൈ സ്റ്റോറി തീയ്യേറ്ററുകളിലേക്ക്

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറി ജൂലൈ ആറിന് തീയേറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി-കസബ വിഷയത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്‍ തിരിച്ചടി നേരിട്ട ചിത്രമായിരുന്നു മൈ സ്റ്റോറി. നടി പാര്‍വതി വിഷയത്തില്‍ ആരാധകര്‍ അന്ന് മൈസ്റ്റോറിയേയും വേട്ടയാടിയിരുന്നു. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. നിര്‍മ്മാണവും റോഷ്‌നി ദിനകര്‍ തന്നെയാണ്.

റിലീസിനു മുന്നേതന്നെ ചിത്രത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.എല്ലാ വിവാദങ്ങളെയും വായടപ്പിച്ചുകൊണ്ട് ചിത്രം തീയ്യേറ്ററുകളില്‍ എത്താന്‍ പോകുകയാണ്. 18 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതല്‍.സൈബര്‍ ആക്രമണങ്ങളുടെ ഭാഗമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെയും ആരാധകരുടെ പ്രതിഷേധംശക്തമായിരുന്നു അന്ന്. ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന പാട്ടിന് ഡിസ് ലൈക്ക് ചെയ്തായിരുന്നു അന്ന് പ്രതിഷേധം ശക്തമായത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ഹരിനാരായണനാണ് എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും.ഇതിനിടെയാണ് ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി തന്നെ പുറത്തിറക്കി ആരാധകരുടെ വായടപ്പിച്ചത്. ഉടന്‍ തന്നെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് ആരാധകര്‍ മോശം പ്രതികരണം നല്‍കുന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മമ്മൂട്ടി തന്നെ ടീസര്‍ പുറത്തിറക്കിയതോടെ ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. മിഴി മിഴി എന്ന് തുടങ്ങുന്ന ഗാനത്തില്‍ തീര്‍ത്തും റൊമാന്റിക്കായാണ് പൃഥ്വിയും പാര്‍വ്വതിയും പ്രത്യക്ഷപ്പെടുന്നത്. രണ്ടുപേരുടെയും ലിപ്പ്‌ലോക്ക് രംഗവും ഗാനത്തിലുണ്ട്.ഈ ഗാനം പുറത്തിറങ്ങിയപ്പോഴും വിവാദങ്ങള്‍ തലപൊക്കിതുടങ്ങിയെങ്കിലും ഒടുവില്‍ പ്രേക്ഷകര്‍ ഗാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ശ്രേയ ഘോഷാലും, ഹരിചരണുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രധാനവേഷത്തിലെത്തുന്ന പൃഥ്വിരാജിന് ഡേറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നീണ്ടു പോയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിഷയത്തില്‍ സിനിമാ സംഘടനകള്‍ കാര്യമായി ഇടപെട്ടിട്ടില്ല എന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിലൊന്നാണ് പെരുന്നാള്‍. മലപ്പുറം, കോഴിക്കോട് മേഖലകളിലൊക്കെ വലിയ കളക്ഷന്‍ ലഭിക്കുന്ന കാലം. നിപവൈറസ് നാടിനെ ഭീതിയിലാക്കിയത് കളക്ഷനെ ബാധിക്കുമോ എന്ന സംശയത്താല്‍ ജൂണ്‍ 15 റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 6ലേക്ക് മാറ്റുകായായിരുന്നു.കേരളത്തില്‍ നൂറിലധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. അതേദിവസമാവും കേരളത്തിന് പുറത്തുള്ള സെന്ററുകളിലും റിലീസ്.

മൈ സ്റ്റോറി എന്ന സിനിമ വിമര്‍ശിക്കപ്പെടുമ്പോള്‍ ചുമ്മാതെങ്കില്‍ കൂടിയും കോസ്റ്റിയൂം ഡിസൈനര്‍ കൂടിയായ’സംവിധായിക’ റോഷ്‌നി ദിനകറിനതിരെയും പ്രതിഷേധങ്ങള്‍ പൊട്ടിമുളച്ചിരുന്നു. പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ ഗോപി നേരിട്ട അതേ പ്രശ്‌നങ്ങള്‍ റോഷ്‌നിയെ തേടിയും എത്തിയിരുന്നു.

എത്രയൊക്കെ സ്ത്രീ-പുരുഷ സമത്വം പ്രസംഗിച്ചാലും പോസ്റ്ററടിച്ചാലും ആണുങ്ങള്‍ക്ക് കിട്ടുന്ന പിന്‍തുണ സ്ത്രീകള്‍ക്ക് കിട്ടില്ല എന്നൊരു നിലപാടാണ് സാധാരണ ഉണ്ടാകാറ്. പക്ഷെ തന്റെ ആദ്യസിനിമയ്‌ക്കെതിരെ ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോഴും പൂര്‍ണധൈര്യത്തോടെ എല്ലാത്തിനെയും നേരിടാന്‍ സംവിധായികയ്ക്ക് കഴിഞ്ഞു എന്നതാണ് വലിയ കാര്യം.

അഞ്ജലി മേനോന്‍, രേവതി നിരയിലേക്ക് റോഷ്‌നി കൂടി എത്തി ചേരുമ്പോള്‍ മലയാളസിനിമയ്ക്ക് വലിയൊരു മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. മൈ സ്റ്റോറി ഒരു വന്‍ പരാജയമായാല്‍(ഡീഗ്രേഡിീഗ് കാരണം) അതു ചിലപ്പോള്‍ അവരെ പോലെ വലിയ സിനിമാലോക സപ്പോര്‍ട്ടൊന്നുമില്ലാത്തവരുടെ കരിയറിന് അവസാനമായേക്കാം.അതു കൊണ്ട് നല്ല സിനിമയാണെങ്കില്‍ കാണുക വിജയിപ്പിക്കുക…. ദിലീപ് വിഷയത്തില്‍ കണ്ട് കണ്ട് തഴമ്പിച്ചാതാണെങ്കിലും പിന്നെയും പറഞ്ഞു പോകുന്നു, .

‘ ഒരു വ്യക്തിയല്ല സിനിമ, ഒരു കൂട്ടായ്മയുടെ പ്രതീക്ഷയാണ്’

 

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …