ജനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കാലം അകലെ ആവില്ല.. : INDRAJITH

പെണ്ണായതുകൊണ്ടു ഒന്നും പുറത്തു പറയില്ല എന്ന പൊതുധാരണ, കാലഹരണപ്പെട്ട നിയമങ്ങളും വർഷങ്ങൾ നീണ്ടുനിൽക്കുന്ന നിയമനടപടി വ്യവസ്ഥയും, വൻകുറ്റകൃത്യങ്ങൾ ചെയ്ത ക്രിമിനലുകൾ നിയമ പഴുതുകൾ പ്രയോഗിച്ചു കോടതിയിൽ നിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങി പോകുന്ന മായകാഴ്ച… എന്തും ചെയ്തു തടിതപ്പാം എന്ന് ചിലരെങ്കിലും വിശ്വസിക്കാൻ ഇവിടെ കാരണങ്ങൾ പലതാണ്!.. സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾക്കെതിരെ ഓൺലൈനിൽ നമ്മൾ പലതവണ അലമുറ ഇട്ടിട്ടും കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം..പേരും പ്രശസ്തിയും ഉള്ളവർക്ക് ഇത് സംഭവിക്കാമെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ല..ഇനിയും വെച്ച് താമസിപ്പിക്കാതെ ഉടനടി എന്തെങ്കിലും ചെയ്യണം എന്ന് ഗവണ്മെന്റും കോടതിയും പോലീസും ഒക്കെ ചിന്തിച്ചുതുടങ്ങിയില്ലെങ്കിൽ കാര്യങ്ങൾ ജനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കാലം അകലെ ആവില്ല..
ഭയന്ന് മാറി നിൽക്കാതെ, നടന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു കുറ്റവാളികളെ കണ്ടെത്താൻ സധൈര്യം ഉറച്ചു നിൽക്കുന്ന ഭാവനക്ക് ഒരു ബിഗ് സല്യൂട്ട് !..ഞങ്ങൾ ഉണ്ട് കൂടെ..
PS: TRP കൂട്ടാൻ വേണ്ടി കാര്യങ്ങൾ വളച്ചൊടിച്ചു റിപ്പോർട്ട് ചെയുന്ന രീതി ചില വാർത്ത മാധ്യമങ്ങളിൽ കാണാൻ ഇടയായി..അവരും ഈ കൃത്യം ചെയ്ത പ്രതികളും തമ്മിൽ വല്യ അന്തരമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.!..

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …