Kaamuki Review _ Askar Ali and Aparna Balamurali

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തെ അപര്‍ണ പ്രേക്ഷകര്‍ സുപരിചിതയായത്. അപര്‍ണ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കാമുകി. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില് ലഭിച്ചിരുന്നു.
അപര്‍ണ തന്നെയായിരുന്നു പാട്ടിലും ട്രെയിലറിലുമെല്ലാം തന്നെ തിളങ്ങിയിരുന്നത്. കാമുകി ഇന്ന് തിയ്യേറ്ററുകളിലത്തെിയിരിക്കുകയാണ്. ദുല്‍ഖറിന്റെ മഹാനടി,യുവതാരനിരയുടെ നാം, ബാലു വര്‍ഗീസിന്റെ പ്രേമസൂത്രം എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് കാമുകിയും എത്തിയിരിക്കുന്നത്.

ഇതിഹാസ, സ്റ്റൈല്‍ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ബിനു എസാണ് കാമുകി ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്.മലയാളത്തില്‍ ബോള്‍ഡായിട്ടുളള കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്ത അപര്‍ണയുടെ മറ്റൊരു മികച്ച വേഷമാണ് തചിത്രത്തിലുളളത്. കാമുകിയുടെ ട്ീസറിലും ട്രെയിലറിലുമെല്ലാം തന്നെ അപര്‍ണ തന്നെയായിരുന്നു തിളങ്ങിയിരുന്നത്. കാമുകിക്കൊപ്പം തന്നെ ആസിഫ് അലിയുടെ നായികയായി അപര്‍ണ എത്തുന്ന ബിടെക്ക് എന്ന ചിത്രവും കഴിഞ്ഞ ദിവസം തിയ്യേറ്ററുകളിലെത്തിയിരുന്നു. ഒരേ സമയം രണ്ടു ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്.
ഇതിഹാസയ്ക്കു ശേഷം മറ്റൊരു വ്യത്യസ്ത പ്രമേയവുമായാണ് #ബിനുഎസ് കാമുകിയുമായി എത്തിയിരിക്കുന്നത്. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറിൽ #ഉന്മേഷ്ഉണ്ണികൃഷ്ണൻ ആണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത തരത്തിലുളള കാഴ്ചാനുഭവമാണ് കാമുകിയിലുളളത്. അന്ധയുവാവിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ജീവിതത്തിലെ അവളുടെ ലക്ഷ്യങ്ങളും പ്രണയത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളും അന്ധയുവാവിനോട് തോന്നുന്ന പ്രേമവുമാണ ചിത്രത്തിന്റെ പ്രമേയം. കാമുകിയിലെ ടൈറ്റില്‍ കഥാപാത്രത്തിനായി അപര്‍ണയെ അല്ലാതെ മറ്റൊരാളെ ചിന്തിക്കാനേ സാധിച്ചിരുന്നില്ലെന്നാണ് ബിനു എസ് മുന്‍പ് പറഞ്ഞിരുന്നത്. അപര്‍ണയുടെ പ്രകടനം തന്നെയാണ് പ്രേക്ഷകരെല്ലാം തന്നെ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

കാമുകിയുടെതായി പുറത്തിറങ്ങിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പ്രേമത്തിന് കണ്ണില്ല സഹോദരാ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ലോക കാഴ്ചാ ദിനത്തിലായിരുന്നു കാമുകിയുടെ വ്യത്യസ്താമാര്‍ന്നൊരു പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്.

ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയാണ് ചിത്രത്തില്‍ അപര്‍ണയുടെ കാമുകനായി എത്തുന്നത്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണിബീ 2.5 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് അസ്‌കര്‍. കാമുകിയില്‍ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അസ്‌കര്‍ അവതരിപ്പിച്ചിരിക്കുന്നത്. അസ്‌കറിനു പുറമേ നടന്‍ ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബൈജുവിനെ കൂടാതെ കോട്ടയം പ്രദീപ്,റോണി ഡേലിഡ്. ആര്‍ ജെ മാത്തുക്കുട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മ്റ്റു കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കാമുകിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ഒരു സിനിമയായിട്ടാണ് കാമുകി ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. പ്രണയവും കോമഡിയും നിറഞ്ഞ ഒരു മാസ് എന്റര്‍ടെയ്‌നറാണ് ചിത്രമെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം തന്ന അതോ ആവേശം ചിത്രം കണ്ടപ്പോഴും ലഭിച്ചുവെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്.

Rating_4/5

About admin

Snidhin k

Check Also

Review : മാംഗല്യം തന്തുനാനേന നമ്മുടെയെല്ലാം ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

നിർമ്മിച്ച സിനിമകൾ എല്ലാം കംപ്ലീറ്റ് ഫാമിലി എന്റർടൈനർ എന്ന നിലയിൽ വമ്പൻ വിജയങ്ങളാക്കിയ UGM പ്രൊഡക്ഷൻസ് എന്ന ബ്രാൻഡ് ആണ് …