ഇത് കാലം നമുക്കായി കാത്തുവെച്ച ദൃശ്യ വിരുന്ന് – നാം റിവ്യൂ വായിക്കാം

ജെ.ടി.പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് നാം . ക്യാംപസ് പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമയിൽ മലയാളത്തിലെ യുവതാരങ്ങൾ അണിനിരക്കുന്നു.
ഏറെക്കാലമായി മലയാളികൾ ഒരു മികച്ച ക്യാമ്പസ്‌ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ സൗഹൃദത്തിനെ വാനോളം പുകഴ്ത്തുന്ന മലയാളികൾ സൗഹൃദത്തിന്റെ നന്മകൾ നിറഞ്ഞ ഒരു ചിത്രം തിയേറ്ററിൽ എത്തുമ്പോൾ എങ്ങനെ സ്വീകരിക്കുന്നു എന്നുള്ളതിന് തെളിവാണ് നാം. എന്നാൽ സ്ഥിരം ക്യാമ്പസ് ചിത്രങ്ങളിലേതുപോലെ കണ്ട് മടുത്ത ക്ളീഷേ രംഗങ്ങൾ പൂർണ്ണമായും ഒഴിവാക്കി പകരം പുത്തൻ ചേരുവകൾ ചേർത്തിണക്കിയ ഒരു പുതിയ അനുഭവം തന്നെയാണ് നാം. തിരക്കഥയെന്ന കടിഞ്ഞാണിൽ കടിച്ചു തൂങ്ങി നിൽക്കുന്ന ഒരു ചിത്രമല്ല പ്രേക്ഷകന് #നാം. കണ്ണുകൾക്ക് കുളിരേകുന്ന മികച്ച ഛായാഗ്രഹണത്തിന്റെ അകമ്പടിയോടെ ഒരു മികച്ച സംവിധായകന്റെ പ്രതിഭയിൽ ഒരുങ്ങിയ ചിത്രമായി നാം മാറുന്നത് അതുകൊണ്ടാണ്.

ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇവരെ കൂടാതെ ഗൗതം വാസുദേവ മേനോൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ അതിഥിവേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് എടുത്ത് പറയേണ്ടത് തന്നെ.. ഈ ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും ഇതിലും മികച്ച ഓപഷൻസ് മലയാളത്തിൽ കണ്ടെത്താനാവില്ല. എന്നാൽ ഇതൊരു നായക /നായിക കേന്ദ്രീകൃത ചിത്രമല്ലതാനും. എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയിരിക്കുന്ന കഥയ്ക്ക് പ്രാധാന്യം നൽകിയുള്ള ചിത്രം. ഗായത്രി സുരേഷിന് ഈ ചിത്രത്തിൽ ഡബ്ബ് ചെയ്തിരിക്കുന്ന ശബ്ദം നല്ല ചേർച്ചയുണ്ട്. തുടർന്നുള്ള ചിത്രങ്ങളിലും ഇത് ശ്രദ്ധിച്ചാൽ ഗായത്രിക്ക് ഡയലോഗിന്റെ പേരിൽ നേരിടുന്ന വിമർശനങ്ങളെ മറികടക്കാം. സൈജു കുറുപ്പ് പൊളിച്ചു. കോമഡി മുഴുവൻ നോബി നന്നായി കൈകാര്യം ചെയ്തു. രാഹുൽ മാധവ് ചെയ്ത ഏറ്റവും മികച്ച കഥാപാത്രം. പിന്നെ എടുത്ത് പറയേണ്ടത് ചില പുതുമുഖങ്ങളുടെ പെർഫോമൻസാണ്. എല്ലാവരും ഒന്നിനൊന്നു മെച്ചം.

കഥയ്ക്ക് ആവശ്യമായ ഗാനങ്ങൾ മാത്രമേ ഈ ചിത്രത്തിലുള്ളൂ എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ… എങ്കിലും എനിക്ക് ഏറെ ഇഷ്ടമായത് അഴകിൻ ചെന്നൈ എന്ന ഗാനമാണ്.

ലോകത്തിൽ തന്നെ ആദ്യമായാകും കോടിക്കണക്കിനു ആരാധകർ ഉള്ള എ ആർ റഹ്‌മാന്റെ ആരാധകന്റെ കഥ സിനിമയാക്കുന്നത്. ചുരുക്കി പറഞ്ഞാൽ സൗഹൃദത്തിന് വിലകല്പിക്കുന്ന, നല്ല സിനിമകൾക്കായി കാത്തിരുന്ന പഴയ ക്യാമ്പസ്‌ ലൈഫിലേക്ക് ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കാമെന്നു ആഗ്രാഹിക്കുന്നവർക്ക്, നാമിന് ധൈര്യമായി ടിക്കറ്റെടുക്കാം.

 

 

About admin

Snidhin k

Check Also

Review : മാംഗല്യം തന്തുനാനേന നമ്മുടെയെല്ലാം ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

നിർമ്മിച്ച സിനിമകൾ എല്ലാം കംപ്ലീറ്റ് ഫാമിലി എന്റർടൈനർ എന്ന നിലയിൽ വമ്പൻ വിജയങ്ങളാക്കിയ UGM പ്രൊഡക്ഷൻസ് എന്ന ബ്രാൻഡ് ആണ് …