കാൻസ് മാർച്ച് ഡ്യൂ ഫിലിം ഫെസ്റ്റിവൽ വേൾഡ് പ്രീമിയറിന് മലയാള ചിത്രം ” WHO “

കാൻസ് മാർച്ച് ഡ്യൂ ഫിലിം ഫെസ്റ്റിവൽ വേൾഡ് പ്രീമിയറിന് മലയാള ചിത്രം ” ഹൂ ” ഉണ്ടാകും.

നിരവധി ചിത്രങ്ങളുടെ എഡിറ്ററും മലയാളിയുമായ അജയ് ദേവലോക ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ഷൈൻ ടോം ചാക്കോ, പേർളി മാണി, രാജീവ് പിള്ള, ശ്രുതി മേനോൻ, പ്രശാന്ത് നായർ IAS , ഗോപു പടവീടൻ, തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. കോറിഡോർ 6 മൂവീസും, രവി കൊട്ടാരക്കരയുമാണ് ഹൂ നിർമിച്ചിരിക്കുന്നത്.

മാജിക്കൽ റിയലിസത്തോടൊപ്പം, ടൈം ട്രാവൽ, സൈക്കോളജിയും ചേർന്ന ഒരുങ്ങുന്ന മലയത്തിലെ ആദ്യ ചിത്രമാണ് ” ഹൂ “. നിഗൂഢമായ ചില രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന മിസ്റ്റീരിയസ് ത്രില്ലെർ ചിത്രം, അസ്വാഭാവികമായ സ്വാഭാവികത ഇതൊക്കെയാണ് ഈ ചിത്രത്തെ വ്യത്യസ്താമാക്കുന്നത്.

ഫിലിം ഫെസ്റ്റിവലിന് ശേഷം ഇന്ത്യയിൽ എല്ലായിടത്തും റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമക്ക് അഭിമാനമാകാൻ പോവുകയാണ്.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …