ബാഹുബലിയുടെ റെക്കോര്‍ഡും തിരുത്തി “മാണിക്യ മലരായ പൂവി”

ഏറ്റവും വേഗത്തില്‍ 5 കോടി കാഴ്ചക്കാരെ നേടിയ സൗത്ത് ഇന്ത്യന്‍ ഗാനമെന്ന ബാഹുബലിയുടെ റെക്കോർഡ് തിരുത്തി ഒരു അഡാര്‍ ലൗ ലെ മാണിക്ക മലരായ പൂവി. ബാഹുബലിയിലെ സാഹോരെ ബാഹുബലി എന്ന ഗാനമായിരുന്നു സൗത്ത് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 50 മില്യൺ വ്യൂസ് നേടിയത്. ഈ റെക്കോർഡ് ഇനി തലശ്ശേരി കെ റഫീഖ് രചിച്ച ഷാന്‍ റഹ്മാന്‍ റീ ടച്ച് ചെയ്‌ത, വിനീത് ശ്രീനിവാസൻ ആലപിച്ച ഈ ഗാനം.

ഫെബ്രുവരി 9 യൂട്യൂബില്‍ റിലീസായ ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. പാട്ടും, പിന്നെ പ്രിയയുടെ എക്സ്പ്രെഷനും ദേശീയ മാധ്യമങ്ങളിൽ വരെ വാര്‍ത്തകളിൽ നിറഞ്ഞതോടെ, പ്രശസ്തിക്ക് ഒപ്പം ചില വിവാദങ്ങൾ ഉയർന്നെങ്കിലും സുപ്രീം കോടതി വിധി അനുകലമായി വന്നതോടെ അത് അവസാനിക്കുകയും ചെയ്തു.

യൂട്യൂബിൽ ഇന്നും മികച്ച വ്യൂസ് നേടി മുന്നേറുകയാണ് ഈ അഡാര്‍ സോങ്.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …