ബി ടെക് ചിത്രികരണം പൂർത്തിയായി – Asif Ali | Aparna Balamurali

C/o സൈറാ ബാനു സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്കു ശേഷം മാക്ട്രോ പിക്ചർസ് നിർമ്മിച്ച് നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന ‘ബിടെക്’ ന്റെ ചിത്രീകരണം 15-02-2018 ൽ പൂർത്തിയായി. ആസിഫ് അലി, അപർണ്ണ ബാലമുരളി, അനൂപ് മേനോൻ, അജു വർഗ്ഗീസ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, ദീപക് പറമ്പോൾ, ഷാനി ഷാക്കി, അർജുൻ അശോകൻ, അലെൻസിയർ ലോപ്പസ്, ജയൻ ചേർത്തല, ദിനേശ് പ്രഭാകർ, പ്രശസ്ത കന്നഡ താരം ഹരീഷ് രാജ്, ജാഫർ ഇടുക്കി, സുഭീഷ് സുധി, നിരഞ്ജന അനൂപ്, നീന കുറുപ്പ് തുടങ്ങിയ വൻ താര നിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ബാംഗ്ലൂർ പ്രധാന പശ്ചാത്തലമായി ഒരുങ്ങുന്ന ബിടെക്കിന്റെ ചിത്രീകരണം ബാംഗ്ലൂർ, പയ്യന്നൂർ, മാള എന്നിവിടങ്ങളിലായിരുന്നു. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ‘ബിടെക്’. മെയ് മാസം ചിത്രം തീയേറ്ററുകളിൽ എത്തും…

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …