QUEEN review : ഇത് മെക്കിലെ പിള്ളേരുടെ മാത്രം കഥയല്ല ഇത് അവളുടെ കഥയാണ്

ഇത്രയും ആവേശത്തോടെ തീയേറ്ററുകളിൽ ആഘോഷമാക്കിയ പുതിയ പിള്ളേർ അഭിനയിക്കുന്ന പുതുമുഖ സംവിധായകന്റെ ഒരു ചിത്രം അതാണ് ക്വീൻ..

ഇതൊരു മേക്കിലേയും അവിടത്തെ പിള്ളേരുടെ മാത്രം കഥയല്ല.. ഇത് അവളുടെ കഥയാണ്, ഭൂമിയിൽ ജീവിച്ചിരുന്ന ജീവിക്കുന്ന ഓരോ ക്വീനിന്റെയും കഥ. പലപ്പോഴും നമ്മൾ നമ്മളോടും സമൂഹത്തോടും ചോദിക്കണമെന്ന് കരുതിയ ചില ചോദ്യങ്ങൾ, അത് പിന്നീട് ചില സോഷ്യൽ ചർച്ചകളിൽ മാത്രം ഒതുക്കിയപ്പോൾ, Sharis Muhammed & Jebin Joseph Antony കഥയിലൂടെ സംവിധായകൻ Dijo Jose Antony സംവിധാനത്തിലൂടെ ചോദിച്ചു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനമികവ് ഓരോ സീനിലും വ്യക്തമാണ്, കിടു..

ഇതിൽ അഭിനയിച്ച ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്, അവരുടെയും സീനിയർ അഭിനേതാക്കളുടെയും മികച്ച പ്രകടനമാണ് ക്വീനിൽ. പുതുമുഖങ്ങളിൽ പലരും ഇനി വരുന്ന സിനിമകളിലും മികച്ച കഥാപാത്രമായി വരും അത് ഉറപ്പാണ്. ഗെസ്റ്റായ് എത്തിയ ചില താരങ്ങൾ തിയേറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത്.

ആവേശകരവും, ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും, കരയിപ്പിക്കുന്നതുമായ ഓരോ രംഗങ്ങളും അതെ ഫീലോടെ നമ്മളിലേക്ക് എത്തിക്കാൻ സഹായിച്ചത് Suresh Gopi യുടെ DOP , Jakes Bejoy യുടെ മ്യൂസിക്കും തന്നെയാണ്. രണ്ടും കിടു. VFX ചെയ്ത Coconut Bunch ടീം വീൽ ചെയർ രംഗങ്ങളും ന്യൂസ് ചാനൽ രംഗങ്ങളും ഒക്കെ മനോഹരമാക്കി.

സിനിമയെ കീറി മുറിക്കാതെ റേറ്റിംഗ് കൊടുത്താൽ 8 / 10

 

About admin

Snidhin k

Check Also

Review : മാംഗല്യം തന്തുനാനേന നമ്മുടെയെല്ലാം ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

നിർമ്മിച്ച സിനിമകൾ എല്ലാം കംപ്ലീറ്റ് ഫാമിലി എന്റർടൈനർ എന്ന നിലയിൽ വമ്പൻ വിജയങ്ങളാക്കിയ UGM പ്രൊഡക്ഷൻസ് എന്ന ബ്രാൻഡ് ആണ് …