50 കോടി ക്ലബ്ബിൽ രാമലീല :)

2 കണ്ട്രീസിന് ശേഷം 50 കോടി ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ ദിലീപ് ചിത്രമാണ് രാമലീല. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ബോക്സ് ഓഫീസ് കലക്ഷൻ പുറത്തുവിട്ടത്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിച്ച ചിത്രമാണ് രാമലീല അൻപത്തിയഞ്ച് ദിവസം കൊണ്ടാണ് 55 കോടി ലഭിച്ചത്. സിനിമയുടെ മൊത്തത്തിൽ ഉള്ള കലക്ഷൻ റിപ്പോർട്ട് ആണിത്.

50 കോടി ക്ലബ്ബിൽ കേറുന്ന പത്താമത്തെ മലയാള ചിത്രമാണ് രാമലീല. പുലിമുരുകൻ, ദൃശ്യം, ഒപ്പം, പ്രേമം, 2 കണ്ട്രീസ്, എന്നു നിന്റെ മൊയ്തീൻ, എസ്ര, ഗ്രേറ്റ്ഫാദർ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളാണ് ഇതിനു മുൻപേ 50 കോടി കടന്ന മലയാളചിത്രങ്ങൾ.

 

റിലീസിന് മുൻപും ശേഷവും ചിത്രത്തിന് എതിരെ പല പ്രചാരണങ്ങളും, പ്രതിസന്ധികളും എല്ലാം തരണം ചെയ്താണ് രാമലീല ഇപ്പോൾ ഈ തിളക്കമാർന്ന വിജയം നേടിയിരിക്കുന്നത്.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …