മഞ്ജു വാരിയർ നായികയാകുന്ന ഉദാഹരണം സുജാത റിലീസിന് ഒരുങ്ങുന്നു

മലയത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ നായികയാകുന്ന ഉദാഹരണം സുജാത പൂജ സീസണിൽ തീയേറ്ററുകളിൽ എത്തും.

ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ് ഒരുമിച്ചു നിർമിക്കുന്ന ചിത്രമാണ് ഇത്. 2016 ൽ പുറത്തിറങ്ങിയ ” Nil Battey Sannata ” യുടെ മലയാളം റീമേക്കാണ് ഉദാഹരണം സുജാത. പ്രേക്ഷക അഭിപ്രായംകൊണ്ടു സ്രെദ്ധയമായ Nil Battey Sannata തമിഴിൽ ‘അമ്മ കണക്കു എന്ന പേരിൽ ഇറക്കിയിരുന്നു, അമല പോളായിരിന്നു തമിഴിൽ നായിക.

സുജാത എന്ന ചേരി നിവാസിയായ സ്ത്രീയുടെ കഥാപാത്രമാണ് മഞ്ജു ഈ ചിത്രത്തിൽ. നെടുമുടി വേണു, മംമ്‌ത മോഹൻദാസ്, ജോജു ജോർജ്, അരിസ്റ്റോ സുരേഷ്, അനശ്വര രാജൻ, സുധി കോപ്പ, അഭിജ, അലെൻസിർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായ് ചിത്രത്തിൽ ഉണ്ട്. നവാഗതനായ ഫാന്റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഞ്ജു വാരിയർ സിനിമയിൽ തിരിച്ചു വന്നതിനു ശേഷം ഹൌ ഓൾഡ് ആർ യു ഇൽ തുടങ്ങി C/O സൈറാ ബാനു വരെ മിക്ക ചിത്രങ്ങളും നായികാ പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു. ഉദാഹരണം സുജാതയും നായികാ പ്രാധാന്യമുള്ള ചിത്രമാണ്. ടീസറിനും ആദ്യ ഗാനത്തിനും മികച്ച പ്രീതികരണമാണ് ലഭിക്കുന്നത്.

ആമി, വില്ലൻ, മോഹൻലാൽ, ഒടിയൻ തുടങ്ങിയവെയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമകൾ

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …