ദിലീപ് ആരാധകർക്ക് ആശ്വാസമായി, രാമലീല SEPTEMBER 22 ന് റിലീസ്

രാമലീല ഈ സ്പെറ്റംബർ 22 ന് തിയേറ്ററിൽ എത്തും.

പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന, സച്ചിയുടെ തിരക്കഥയിൽ നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് രാമലീല. രാമനുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപാണ്, പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാർ, മുകേഷ്, സിദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, ലെന, ലാൽ, മേജർ രവി, സുരേഷ് കൃഷ്ണ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നു. ഗോപി സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്, ഛായാഗ്രഹണം ഷാജി കുമാർ, എഡിറ്റിംഗ് വിവേക് ഹർഷൻ

വലിയ ബഡ്ജറ്റിൽ ഒരുക്കിയ രാമലീല ജൂലൈ 21 നാണ് ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പ്രീതിസന്ധിയിലായി. ദിലീപിന് ജാമ്യം രണ്ടു തവണ ഹൈ കോടതി നിഷേധിച്ചതോടു കൂടെ രാമലീലയുടെ റിലീസ് അനിശ്ചിത അവസ്ഥയിലാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അത്തരമൊരു അനിശ്ചിത അവസ്ഥയില്ലെന്നും, ദിലീപിന്റെ ജാമ്യവും റിലീസും തമ്മിൽ ബന്ധമില്ലെന്നാണ് ഇപ്പോൾ വരുന്ന റിപോർട്ടുകൾ. റിലീസ് ഇനിയും നീണ്ടു പോകാൻ ടോമിച്ചൻ മുളകുപാടം അനുവദിക്കില്ലെന്നും ഈ മാസം 22 നു തന്നെ ചിത്രം തിയേറ്ററിൽ എത്തിക്കും. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദിലീപ് ആരാധകർക്ക് ഒരു ആശ്വാസമാണ് ഇത്.

 

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …