ദിലീപിനായ് SAVE DILEEP FORUM വരാൻ പോകുന്നു.

ഓണം നാളുകളിൽ ദിലീപിനെ കാണാൻ താരങ്ങളുടെ വാൻ തിരക്കാണ് ഇപ്പൊ ജയിലിൽ.

ദിലീപിനെ കാണാൻ സുഹൃത്ത് നാദിർഷാ, ഭാര്യ കാവ്യാമാധവൻ, മകൾ മീനാക്ഷി കൂടെ അച്ഛനും വന്നതിന് പിന്നാലെ ജയറാം ദിലീപിന് ഓണക്കോടിയുമായി ജയിലിൽ സന്ദർശിച്ചിരുന്നു. എല്ലാ കൊല്ലവും കൊടുക്കാറുള്ള പതിവ് ഈ കൊല്ലവും ജയറാം മുടക്കിയില്ല. ഇതിനെല്ലാം ശേഷം കലാഭവൻ ഷാജോൺ, ബെന്നി പി നായരമ്പലം, ഹരിശ്രീ അശോകൻ, എം ൽ എ ഗണേഷ്, രഞ്ജിത്ത്, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ദിലീപിനെ ഈ ദിവസങ്ങളിൽ കണ്ടു. 13 പേരാണ് ദിലീപിനെ കാണാൻ ഇന്ന് എത്തിയത്, ഒരാൾക്കു അനുവാദം ലഭിച്ചില്ല. ഇതിൽ കാവ്യയുടെ ബന്ധുക്കളും ഉൾപെടും. മമ്മൂട്ടിയും ദിലീപിനെ സന്ദർശിച്ചേക്കും.

കോടതി വിധി പറയുന്നതിന് മുൻപ് ദിലീപിനെ താരസംഘടനയിൽ നിന്ന് പുറത്താക്കിയതിനെ ചൊല്ലി താരങ്ങൾക്കു ഇടയിൽ വ്യത്യസ്ത അഭിപ്രായം അന്ന് തന്നെ വന്നിരിന്നുവെങ്കിലും എല്ലാവരും മൗനം പാലിച്ചു. സിദ്ദിഖ് അങ്ങനെ കുറച്ചു പെരുമാത്രമാണ് ദിലീപിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചത്. അതിനു ശേഷം ഇപ്പോഴാണ് ദിലീപിന് അനുകൂലമായൊരു സമീപനം താരങ്ങൾ പ്രകടിപ്പിച്ചത്. ദിലീപിന് വേണ്ടി SAVE DILEEP FORUM കൂടി രൂപീകരിക്കാനുള്ള നീക്കങ്ങൾ താരസംഘടനയിൽ തുടങ്ങിയതായാണ് അറിയുന്നത്.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …