200 സ്‌ക്രീനുകളിലായ് ലാലേട്ടന്റെ വെളിപാടിന്റെ പുസ്‌തകം വമ്പൻ റിലീസ്

മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം വമ്പൻ പ്രേതീക്ഷകളോടെയാണ് നാളെ തീയേറ്ററുകളിൽ എത്തുന്നത്. 200 സ്‌ക്രീനിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മൂന്ന് ഗെറ്റപ്പിൽ എത്തുന്ന മോഹൻലാലിൻറെ രണ്ടു ലുക്കുകൾ പോസ്റ്ററിൽ വന്നു, എന്നാൽ മൂന്നാമത്തെ ലുക്ക് സസ്പെൻസാക്കി വെച്ചിരിക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം “എന്റമ്മേടെ ജിമ്മിക്കി കമൽ” റിലീസിന് മുമ്പേ ട്രെൻഡ് ആയി കഴിഞ്ഞു. പാട്ടിന്റെ പല വേർഷനുകൾ ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ ആയികൊണ്ടിരിക്കുകയാണ്.

തല്ലുകൊള്ളികൾ ആയ കുട്ടികൾ പഠിക്കുന്ന ഒരു കോളേജിലേക്ക് പഠിപ്പിക്കാൻ ആയി എത്തുന്ന മൈക്കിൾ ഇടിക്കുള എന്ന പ്രൊഫസറിന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ ആണ് പ്രൊഫസർ മൈക്കിൾ ഇടിക്കുള ആകുന്നത്. അങ്കമാലി ഡയറീസിലെ രേഷ്മ ആണ് ചിത്രത്തിലെ നായികാ. കൂടാതെ അങ്കമാലി ഡയറീസിലെ തന്നെ അപ്പാനി രാവിയായ് വന്ന ശരത് കുമാറും മുഴുനീള കഥാപാത്രമായി വെളിപാടിന്റെ പുസ്തകത്തിൽ എത്തുന്നുണ്ട്. അനൂപ് മേനോൻ, സിദ്ദിഖ്, സലീം കുമാർ, അലൻസിയർ തുടങ്ങിയവാരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …