മഞ്ജു മകളെ കാണാന്‍ ദിലീപിന്റെ വീട്ടിൽ ചെന്നു എന്ന വാർത്തകളുടെ പിന്നിലുള്ള സത്യാവസ്ഥ

മഞ്ജു വാര്യർ മകൾ മീനാക്ഷിയെ കാണാൻ ആലുവയിലെ ദിലീപിന്റെ വീട്ടിൽ ചെന്നുവെന്നും, അവിടെ ഉണ്ടായ സംഭവങ്ങൾ പല പ്രമുഖ മാധ്യമങ്ങൾ ഉൾപ്പടെ ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ചുരുന്നു. ഇതെല്ലം വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗുഡാലോചനയുണ്ടെന്നു ആദ്യം ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആണ്, ഇതാണ് ദിലീപിന്റെ അറസ്റ്റിനു വഴിവെച്ചതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു, ഇതിനെ തുടർന്ന് മകള്‍ മീനാക്ഷിയ്ക്ക് ഉണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടിയാണ് മഞ്ജു മകളെ കാണാൻ പോയത് എന്നും, എന്നാൽ ദിലീപിന്‍റെ വീട്ടില്‍ പോയ മഞ്ജുവിനെ ദിലീപിന്‍റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവന്‍ സ്വീകരിച്ചു എങ്കിലും മീനാക്ഷി സംസാരിക്കാന്‍ കൂട്ടാക്കിയില്ല എന്നൊക്കെയായിരിന്നു മാധ്യമങ്ങൾ പറഞ്ഞത്.

എന്നാല്‍ ഇതെല്ലാം വെറും വ്യാജമാണെന്നാണ് മഞ്ജു വാര്യരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മഞ്ജു വാര്യര്‍ പുതിയ ചിത്രമായ ആമിയുടെ ഷൂട്ടിങ്ങുമായി ബന്ധപെട്ട് കൊല്‍ക്കത്തയില്‍ ആണ് പിന്നെ എങ്ങനെ ഈ വാര്‍ത്തകള്‍ സത്യമാകുമെന്ന് ഇവര്‍ ചോദിക്കുന്നു.

ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് മകൾക്കായി മഞ്ജു കേസിനു പോകുന്നു എന്നും, മകൾ മീനാക്ഷി മഞ്ജുവിനൊപ്പം പോകുന്നു എന്നെല്ലാം മുൻപ് വലിയ രീതിയിൽ വാർത്തകൾ വന്നിരുന്നു, അതും വ്യാജമായിരുന്നുവെന്നും, മഞ്ജു വിദേശത്താണെന്നും പിന്നീടാണ് എല്ലാവരും അറിയുന്നത്.

കഴിഞ്ഞ ഒന്നര മാസത്തിലധികമായി ജയിലിൽ കഴിയുന്ന ദിലീപ് സമർപ്പിച്ച ജാമ്യഹർജിയിൽ ഈ ചൊവാഴ്ച ഹൈകോടതി വിധി പറഞ്ഞേക്കും.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …