ബോബ്ബിയുടെ പോസ്റ്ററുകൾക്ക് മീതെ തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകൾ

300 ൽപരം തിയേറ്ററിൽ പ്രദർശനം എന്ന് കേൾക്കുമ്പോൾ തന്നെ മനസിലാകും കേരളത്തിലെ മിക്ക തീയേറ്ററിലും ഈ വെളിയഴ്ച മുതൽ ഒരു പടം മാത്രം ഉണ്ടാകൊള്ളു.

അന്യഭാഷ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത മലയാളത്തിൽ കിട്ടുന്നുണ്ട്. മികച്ച ഇനിഷ്യൽ കളക്ഷൻ അതാണ് തീയേറ്ററുകാരെ അന്യ ഭാഷ ചിത്രങ്ങളിലേക്ക് ആകർഷിക്കുന്നതും. വിജയ്, അജിത്, സൂര്യ, രജ്‌നി കാന്ത്, ഷാരൂഖ്, സൽമാൻ ഖാൻ, ആമിർഖാൻ, അല്ലു അർജുൻ, തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങൾക്ക് മലയാളത്തിലെ പ്രമുഖ നടന്മാരുടെ ചിത്രങ്ങൾക്ക് കിട്ടുന്ന അതെ വരവേൽപ്പ് കിട്ടുന്നുണ്ട്. വൻ ആഘോഷങ്ങളായിട്ടാണ് ഈ ചിത്രങ്ങളെ വരവേൽക്കുന്നത്.

പക്ഷെ ഈ വരവിൽ ഇല്ലാതെയാകുന്നത് മലയാളത്തിലെ കൊച്ചു കൊച്ചു ചിത്രങ്ങളാണ്. പ്രേക്ഷകരിൽ നല്ല അഭിപ്രായം നേടി മുന്നേറുന്ന ബോബി ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. തല അജിത് നയനാകുന്ന വിവേകം വെളിയാഴ്ച തിയേറ്ററിൽ എത്തുമ്പോൾ തിയേറ്ററിൽ നിന്ന് മാറിനിൽകേണ്ടി വരും ബോബി എന്ന സിനിമക്ക്. ഇപ്പോൾ തന്നെ പലയിടങ്ങളിലും ബോബ്ബിയുടെ പോസ്റ്ററിന് മുകളിൽ തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകളായി. ഇനി എത്ര ദിവസം തിയേറ്ററിൽ പിടിച്ചുനിൽക്കാൻ പറ്റുമെന്ന ആശങ്കയിലാണ് ബോബ്ബിയുടെ അണിയറപ്രവർത്തകർ.

ഷെബി ചൗഗത് സംവിധാനത്തിൽ മണിയൻപിള്ള രാജുവിന്റെ മകൻ നിരന്ജ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ബോബി. മിയ ആണ് നായിക. അജു വര്ഗീസ്, സിനോജ്, സുധീർ കരമന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 21 വയസുള്ള ഒരു ആളുടെ കഥയാണ് ബോബി. സെമിനാരി പഠനങ്ങളെ ഉപേക്ഷിച്ച് ഏഴ് വയസ്സുള്ള ഒരു സ്ത്രീയെ പ്രണയിക്കുന്നു. ദമ്പതികളുടെ പ്രണയവും, ജീവിതവും അതിലെ രസങ്ങളും കാണിക്കുന്ന ചിത്രമാണ് ബോബി. മലയാളികൾ സിനിമ കണ്ടു ചിത്രത്തെ പിന്തുണക്കുമെന്ന് വിശ്വാസത്തിലാണ് സംവിധായകൻ.

 

ബോബി പ്രദർശിപ്പിക്കുന്ന ചില തിയേറ്ററുകളിൽ ഇന്നലെ പോയിരുന്നു.പടം മികച്ച അഭിപ്രായം നേടുന്നുണ്ട്. ഉദാത്തമായ സൃഷ്ടിയൊന്നുമല്ല. എന്നാൽ കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമെന്നാണ് കാണുന്ന വർ പറയുന്നത്.ഏതായാലും കാണാനുള്ളവർ പെട്ടെന്ന് ചെന്ന് കാണണം. 24 ന് വലിയൊരു തമിഴ് പടത്തിന്റെ റിലീസുണ്ട്.ഞങ്ങളുടേതു പോലുള്ള കൊച്ചു സിനിമകളെ വിഴുങ്ങാനുള്ള വരവായിരിക്കും അതെന്ന് കരുതുന്നു.ഇപ്പോത്തന്നെ പലയിടത്തും ബോബിയുടെ പോസ്റ്ററിനു മീതെ ആ തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടിച്ചു തുടങ്ങി.ഏതാനും ദിവസം കൂടെ ഞങ്ങളൊരു ജീവന്മരണ പോരാട്ടത്തിലാണ്. പ്രിയ സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് സിനിമ കണ്ട് പിന്തുണയ്ക്കുക.

: SHEBI CHOWGATH

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …