ദിലീപ് ചിത്രങ്ങൾ രാമലീല ഉൾപ്പടെ പ്രതിസന്ധിയിൽ.

ദിലീപ് അറസ്റ്റിലായതോടെ, ഷൂട്ടിംഗ് കഴിഞ്ഞു റിലീസിന് കാത്തിരിക്കുന്ന രാമലീല, ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന കമ്മാര സംഭവം, പ്രൊഫസർ ഡിങ്കൻ എന്ന 3d ചിത്രങ്ങൾ ഇപ്പോൾ പ്രീതിസന്ധിയിലായ്.

14 കോടി മുതൽമുടക്കിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന രാമലീല ഈ മാസം ആദ്യവാരം റിലീസ് ചെയ്യേണ്ടതായിരുനെങ്കിലും, ഡബ്ബിങ് ജോലികൾ തീരാത്തതുകൊണ്ട് ജൂലൈ 17 ലേക്ക് മാറ്റി. ദിലീപിന്റെ ഹോട്ടൽ, തിയേറ്റർ തുടങ്ങിയ സ്ഥാപനങ്ങൾ വരെ ജനങ്ങൾ തകർത്ത ഈ സാഹചര്യത്തിൽ റിലീസ് ചെയ്താൽ ചിത്രം പരാജയത്തിലേക്ക് വഴിവെക്കും എന്ന് ഉറപ്പാണ്. സച്ചി എഴുതിയ പൊളിറ്റിക്കൽ ത്രില്ലെർ സംവിധാനം ചെയ്യുന്നത് നവസംവിധായകൻ അരുൺ ഗോപിയാണ്.

മുരളി ഗോപി എഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം, പ്രമുഖ ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന 3d ചിത്രം പ്രൊഫസർ ഡിങ്കൻ ആണ് ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പ്രതിസന്ധിയിലായ മറ്റു രണ്ടു ചിത്രങ്ങൾ.

ദിലീപ് കൊച്ചി വിട്ടു പോകരുതെന്ന കേരള പോലീസിന്റെ നിർദ്ദേശം കാരണം കഴിഞ്ഞ ഒരുമാസമായി പല സിനിമകളുടെയും ചിത്രീകരണം തടസപ്പെട്ടിരിന്നു, എന്നാൽ ഇപ്പൊ അറസ്റ്റ് കൂടി ആയപ്പോൾ ചിത്രീകരണം പൂർണമായി നിന്നു. ഇത് മലയാളം സിനിമ മേഖലയിൽ വൻ നഷ്ടം വരുത്തും.

ദിലീപ് അഭിനയിച്ചതുകൊണ്ട് ഈ ചിത്രങ്ങളെ പരാജയത്തിലേക്ക് തള്ളിവിടരുതെന്നാണ് സിനിമ പ്രേമികളുടെയും, സിനിമ പ്രവർത്തകരുടെയും ആഗ്രഹം. ഒരു സിനിമ ഒരു നടന്റെത് മാത്രമല്ല എന്ന സത്യം ജനങ്ങൾ തിരിച്ചറിഞ്ഞാൽ നന്നായെന്ന് പറഞ്ഞു നിര്ത്തുന്നു.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …