Role Models and Thondimuthalum Driksakshiyum of Fahadh Faasil on EID

2016 ൽ ഇറങ്ങിയ മഹേഷിന്റെ പ്രതികാരം കഴിഞ്ഞു ഒരു നീണ്ട ഗ്യാപ്പിന് ശേഷം ഫഹദ് ഫാസിൽ അഭിനയിച്ച രണ്ട് ചിത്രങ്ങൾ ഒരുമിച്ച് ഈ ഈദിന് തീയേറ്ററുകളിൽ എത്തുന്നു. മഹേഷിന്റെ പ്രതികാരം ടീമിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റാഫി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘റോള്‍ മോഡല്‍സും.

THONDIMUTHALUM DRIKSAKSHIYUM

മഹേഷിന്റെ പ്രതികാരം ടീം വീണ്ടും ഒന്നിക്കുമ്പോൾ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രേക്ഷകരിൽ ഒരുപാട് പ്രേതിക്ഷ നൽകുന്നുണ്ട്. പത്രപ്രവർത്തകനായ സജീവ് പാഴൂർ ന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയുന്ന ചിത്രം നിർമിക്കുന്നത് ഉർവശ്ശി തീയേറ്റേഴ്‌സ് : സന്ദീപ് സേനൻ & അനീഷ് എം ആണ്.
സംവിധായകകുപ്പായം അഴിച്ച് വച്ച് രാജീവ് രവി ആണ് ഈ ചിത്രത്തിന് കാമറ ചെയ്യുന്നത്. ബിജിബാൽ സംഗീത സംവിധാനവും.

ഫഹദ് ഫാസിൽ നായകനാകുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും ൽ പുതുമുഖ നായികാ നിമിഷയാണ് അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, അലെൻസിർ തുടങ്ങിയവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.

പേര് പോലെ തന്നെ വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന നാലു വ്യക്തികളുടെ കഥയും ക്രമസമാധാന നിരോധനം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് വ്യത്യസ്താമായ രീതിയിൽ പറയുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

ROLE MODELS

കാമ്പസ് ജീവിതം കഴിഞ്ഞുപോയിട്ടും പഴയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു സുഹൃത്ത് സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് റോള്‍ മോഡല്‍സ്. റാഫി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘റോള്‍ മോഡല്‍സ്’ വൈശാഖം മൂവീസിന്റെ ബാനറില്‍ വൈശാഖാ രാജന്‍ നിര്‍മ്മിക്കുന്നു.

ഫഹദ് അവതരിപ്പിക്കുന്ന ഗൗതം എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. രണ്ട് ഗെറ്റപ്പുകളും ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ക്കുണ്ട്. കാമ്പസ് കാലഘട്ടവും അല്‍പ്പം കഴിഞ്ഞുള്ള കാലഘട്ടവും.

നമിത പ്രമോദാണ് നായിക. വിനയ്‌ഫോര്‍ട്ട്, വിനായകന്‍, ഷറഫുദ്ദീന്‍, രഞ്ജിപ്പണിക്കര്‍, സീത, സ്രിന്‍ഡ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

About admin

Snidhin k

Check Also

Online Engagement Significance Hints That Will

aplikacje randkowe – http://bycwedwoje.pl/portale-randkowe/aplikacje-randkowe-co-zamiast-tindera/. And so you’ve setup the right on-line rendezvousing report together with …