സന്തോഷ് പണ്ഡിറ്റ് ഇനി മമ്മുട്ടിയോടൊപ്പം

രാജാധിരാജക്കു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന മമ്മുട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റും.

കഥാപാത്രം എന്താണെന്നു അറിയില്ലെങ്കിലും ചിത്രത്തിൽ മുഴുനീളം സന്തോഷ് പണ്ഡിറ്റ് ഉണ്ടാകും. ചിത്രത്തില്‍ പണ്ഡിറ്റിന്റെ ഭാഗത്തിന്റെ ചിത്രീകരണം ചൊവ്വാഴ്ച കൊല്ലം ഫാത്തിമ മാത കോളേജില്‍ ആരംഭിക്കുകയാണ്. ചിത്രത്തിനുവേണ്ടി ഒരു മാസത്തെ ഡേറ്റാണ് പണ്ഡിറ്റ് നല്‍കിയത്.

തിരക്കഥ, സംവിധാനം, അഭിനയം, എഡിറ്റിങ്ങ്, സംഗീത സംവിധാനം, ഗാനരചന, ആലാപനം അങ്ങനെയെല്ലാം ഒറ്റക്ക് ചെയ്ത് ഹിറ്റ് കരസ്ഥമാക്കിയ പണ്ഡിറ്റ് ആദ്യമായാണ് മറ്റൊരു സംവിധായകന് കീഴിൽ പ്രവർത്തിക്കാൻ പോകുന്നത് അതും അഭിനയം മാത്രമായി.

മമ്മുട്ടി നയനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയകൃഷ്ണയാണ്. കോളേജ് അധ്യാപകനായി മമ്മുട്ടി എത്തുമ്പോൾ കൂടെ മുകേഷ്, സലിം കുമാർ, ഉണ്ണി മുകുന്ദൻ, കൈലാഷ്, ദിവ്യദർശൻ, മക്ബൂൽ സൽമാൻ, ഗോകുൽ സുരേഷ് ഗോപി സന്തോഷ് പണ്ഡിറ്റും ഉണ്ടാകും. ഈ ഓണത്തിന് ചിത്രം തീയേറ്ററുകളിൽ എത്തും.

സന്തോഷ് പണ്ഡിറ്റ് ഒരുക്കിയ ചിത്രങ്ങൾ

കൃഷ്ണനും രാധയും,
സൂപ്പര് സ്റ്റാര് സന്തോഷ് പണ്ഡിറ്റ്,
മിനിമോളുടെ അച്ഛന്,
കാളിദാസന് കവിതയെഴുതുകയാണ്,
ടിന്റുമോന് എന്ന കോടീശ്വരന്,
നീലിമ നല്ല കുട്ടിയാണ് വേഴ്സസ് ചിരഞ്ജീവി ഐ.പി.എസ്.
പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമായ ഉരുക്കു സതീശന്‍ റിലീസിന് തയ്യാറായിനില്‍ക്കുകയാണ്.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

41 comments

Leave a Reply