സ്റ്റാറിംഗ് പൗര്‍ണമി പാതിയില്‍ മുടങ്ങിയതിന് പിന്നില്‍


സ്റ്റാറിങ്ങ് പൗർണമി, സണ്ണി വെയ്ൻ നായകനായി ടോവിനോ തോമസ് പ്രെതിനായകനായും നവാഗത സംവിധായകൻ ആൽബി ഒരുക്കിയ സിനിമ.

2013 ലാണ് ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത് മരിക്കാർ ഫിലിംസിന്റെയാണ് നിർമ്മാണം. സണ്ണി വെയ്ൻ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിക്കു ശേഷം ചെയ്ത ട്രാവൽ മൂവിയാണ് ഇത്, ഡൽഹി, മണാലി, അങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു സ്റ്റാറിങ്ങ് പൗർണമിയുടെ ഷൂട്ടിംഗ് അതുകൊണ്ടു തന്നെ ഒരുപാടു ഗ്യാപ്പുണ്ടായിരുന്നു ഓരോ ഷെഡ്യൂളിനിടയിലും. 2015 ലാണ് ഇതിന്റെ ആദ്യ ടീസർ പുറത്തുവന്നത്. ടീസറിനൊപ്പം ഈ സിനിമ നിർത്തിവെച്ചു എന്ന വാർത്തയും വന്നു .

20 ദിവസത്തെ ലാസ്‌റ് ഷെഡ്യുൾ ആലപ്പുഴയിൽ ബാക്കിയുള്ളപ്പോഴാണ് പ്രേതിക്ഷകളെല്ലാം തകിടം മറിഞ്ഞതും സ്റ്റാറിങ്ങ് പൗർണമി നിർത്തിവെക്കേണ്ടിവന്നതും. കാരണം, സ്റ്റാറിങ്ങ് പൗർണമി ഓരോ ഷെഡ്യൂളിനിടയിലും ഗ്യാപ്പുണ്ടായിരുന്നു. ഈ ഗ്യാപ്പിൽ മരിക്കാർ ഫിലിംസ് നിർമിച്ച മറ്റൊരു സിനിമയാണ് കൂതറ, പ്രേതിക്ഷകളെല്ലാം തകിടം മറിഞ്ഞത് ഇതിലായിരിന്നു. കൂതറ വൻ പരാജയം ആയതോടെ പ്രൊഡ്യൂസര്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും സ്റ്റാറിങ് പൗര്‍ണമി ചിത്രത്തിന്റെ ബാക്കി ഷൂട്ട് തീര്‍ക്കാനുള്ള ഫണ്ട് ഇല്ലാതാക്കുകയും ചെയ്തു. അതോടെ സ്റ്റാറിങ്ങ് പൗർണമിക്ക് വിലങ്ങ് വീണു. സിനിമയുടെ ടീസർ കണ്ടു ഇഷ്ടപ്പെട്ടു മറ്റു നിർമാതാക്കൾ താല്പര്യം കാണിച്ചെങ്കിലും ഒന്നും നടന്നില്ല.

സെക്കന്റ് ഷോ ക്ക് ശേഷം ദുൽഖറിനെ നായകനാക്കി തുടങ്ങാനിരുന്ന സിനിമയാണ്, ദുൽഖർ ആണ് സ്റ്റാറിങ്ങ് പൗര്ണമിയെന്ന പേര് ഇട്ടതു. എന്നാൽ നിർമാതാക്കളെ കിട്ടാതിരുന്നത് കൊണ്ട് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് പൃഥ്വിരാജ് ഇഷ്ടപ്പെടുകയും, ഓഗസ്റ്റ് സിനിമാസ് നിർമിക്കാൻ തീരുമാനിച്ചു അഡ്വാൻസും കൊടുത്തു. പക്ഷെ പ്രിത്വിരാജിന്റെ ഡേറ്റ് പ്രേശ്നമായപ്പോൾ അതും ഉപേക്ഷിച്ചു. അതിനു ശേഷമാണു സണ്ണി വെയ്ൻ നായകനായി സ്റ്റാറിങ്ങ് പൗർണമി ഒരുങ്ങിയതും പാതിവഴിയിൽ നിന്നുപോയതും.

20 ദിവസം ബാക്കിയുള്ളത് ഷൂട്ട് ചെയ്തു ഇനി സ്റ്റാറിങ്ങ് പൗർണമി തിയേറ്ററിൽ എത്തിക്കാൻ സംവിധായകൻ ആൽബിക്ക് ഇപ്പൊ താല്പര്യമില്ല, കാരണം ഈ അഞ്ച് വർഷങ്ങൾക്കിടയിൽ ആ സിനിമയുടെ പ്ലോട്ട് പറഞ്ഞത് പലതും ആലിയ ഭട്ട് അഭിനയിച്ച ഹൈവേയിലും മറ്റു പല സിനിമകളിലും വന്നു.

മറ്റൊരു സിനിമയുടെ പണിപ്പുരയിലാണ് ആൽബി ഇപ്പോൾ.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …