Tovino Thomas Ask Apologies, If anyone hurts.


ഗപ്പിക്ക് ശേഷം ഒരു മെക്സിക്കൻ അപാരത കൂടി വിജയിച്ചപ്പോൾ ഒരുപാടു പ്രശംസകൾ നേടാൻ കഴിഞ്ഞ നടനാണ് ടോവിനോ. പുതിയ താരോദയം എന്നും ലാലേട്ടനെ പോലെയെന്നും അങ്ങനെ പല പട്ടങ്ങളും സോഷ്യൽ മീഡിയ ചാർത്തി കൊടുക്കുകയും ചെയ്തു. പക്ഷെ അതൊന്നും അധികം നീണ്ടു നിന്നില്ല. സോഷ്യൽ മീഡിയയിൽ ടോവിനോക്ക് ഹേറ്റേഴ്‌സ് വന്നു, അഹങ്കാരിയെന്നും ജാടയെന്നും വിളിക്കാനും തുടങ്ങി.

ഇത്രയും പ്രെശംസിച്ചവർ ഇങ്ങനെ പറയണമെങ്കിൽ എന്തായാലും ഒരു കാരണം വേണമല്ലോ.. ഒരു മെക്സിക്കൻ അപാരതയുടെ പ്രൊമോഷൻ വേണ്ടി തീയേറ്ററുകളിൽ എത്തിയ ടോവിനോയെ ആരാധകരിൽ ഒരാൾ പിച്ചുകയും, വേറെ ഒരാൾ അടിക്കുകയും ചെയ്തു. ശരീരം നൊന്തപ്പോൾ ടോവിനോ ദേഷ്യം പ്രേകടിപ്പിച്ചു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റുമായി. അത്രപോരെ ഒരു നടൻ അഹങ്കാരിയും ജാഡക്കാരനും ആകാൻ.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി പല നടന്മാരും നടിമാരും ഇങ്ങനെ ആരാധകർക്ക് മുന്നിൽ ദേഷ്യം പ്രേകടിപ്പിച്ചോൾ ഉണ്ടായതു തന്നെയാ ഇവിടെയും സംഭവിച്ചത്. അന്ന് ഉണ്ടായ ചർച്ചകളും പ്രേശ്നങ്ങളും മാത്രമേ ഇന്ന് ടോവിനോയുടെ പേര് വെച്ചു പറയുന്നൊള്ളു.




ഇനിയെങ്കിലും നാടിനടന്മാര് ഒന്ന് ഓർക്കുക..
കത്തിയെടുത്തു കുത്തിയത് ആരാധകൻ ആണെങ്കിൽ അവനൊരു ഓട്ടോഗ്രാഫ് കൊടുക്കണം അതാണ് ഒരു ജാഡ ഇല്ലാത്ത അഹങ്കാരിയല്ലാത്ത നടൻ ചെയ്യേണ്ടത്.

 

പ്രിയപെട്ടവരെ,
നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാള്‍. പ്രേക്ഷകരില്‍നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ എന്നും ചെയ്യാന്‍ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുന്‍പും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്. പ്രൊമോഷന് വേണ്ടി തീയേറ്ററുകളിലും ക്യാമ്പസുകളിലുമൊക്കെ പോയപ്പോള്‍ എത്രയോ പേര്‍ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കയ്യടിയുമാക്കി മാറ്റിയിരുന്നു. ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്‌നേഹത്തിനു പകരം നല്‍കാനാവൂ. ഇതിനിടയില്‍ ചില മോശം അനുഭവങ്ങള്‍ കൂടിയുണ്ടായി. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.സിനിമയ്‌ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ..?

: Tovino Thomas






About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …